സ്ത്രീയെന്ന് കരുതിയ നാട്ടുകാർ ചുരിദാറണിഞ്ഞ രൂപത്തെകണ്ട് ഞെട്ടി

അര്‍ധ രാത്രി കഴിഞ്ഞ് റോഡിലൂടെ തനിച്ച് നടന്നു പോയ സ്ത്രീയെക്കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞപ്പോൾ കണ്ടത് പെണ്‍വേഷം ധരിച്ച യുവാവിനെ. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് ആറങ്ങാടിയിലായിരുന്നു സംഭവം.
സ്ത്രീയെന്ന് കരുതിയ നാട്ടുകാർ ചുരിദാറണിഞ്ഞ പുരുഷരൂപത്തെകണ്ട് ഞെട്ടി. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികൾ ലഭിച്ചതോടെ നാട്ടുകാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു
.
മഹാരാഷ്ട്രയില്‍ നിന്നു വന്ന ചരക്ക് ലോറിയുടെ ഡ്രൈവറായ അയ്യാൾ കൊച്ചിയിലേയ്ക്ക് പോകവേ കാഞ്ഞങ്ങാട് വിശ്രമിക്കാന്‍ വണ്ടി നിര്‍ത്തിയതായിരുന്നു. പോലീസ് ലോറി പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളിലധികവും സ്ത്രീകളുടേതായിരുന്നു.
ചോദ്യം ചെയ്യലില്‍ തനിക്ക് സ്ത്രീയായി ജീവിക്കാനാണ് ഇഷ്ടമെന്നും ഇടയ്ക്കിടെ പെണ്ണാണെന്ന തോന്നല്‍ ഉണ്ടാകുന്നതിനാലാണ് സ്ത്രീകളുടെ വേഷം ധരിക്കുന്നതെന്നും അയ്യാൾ പറഞ്ഞു. മറ്റു ദുരൂഹതകളൊന്നും ഇല്ലാത്തതിനാലും ഇയാളെക്കുറിച്ച് ആര്‍ക്കും പരാതിയില്ലാത്തതിനാലും യുവാവിനെ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























