Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

കടകംപള്ളിയുടെ ഗുരുവായൂർ ഭക്തി പ്രകടനം പാർട്ടിയുടെ അറിവോടെയെന്ന് സൂചന

14 SEPTEMBER 2017 12:01 PM IST
മലയാളി വാര്‍ത്ത

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ സന്ദർശനം സി പി എം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയെന്ന് സൂചന. നിരീശ്വരവാദം കൊണ്ട് പ്രയോജനമില്ലെന്നും ഭക്തരായ പ്രവർത്തകരെ പാർട്ടിയിൽ തന്നെ തുടർന്നും അണിനിരത്താൽ മന്ത്രിമാരും ഹൈന്ദവ പ്രവർത്തകരും ക്ഷേത്രങ്ങളിൽ പോകുന്നതിൽ തെറ്റില്ലെന്നും പാർട്ടി തീരുമാനിച്ചതായി അറിയുന്നു.

ക്ഷേത്രങ്ങൾ പിടിച്ചെടുക്കാർ ആർ എസ് എസ് ശ്രമിക്കുമ്പോൾ സി പി എം മാറി നിൽക്കുന്നത് ശരിയല്ല. പാർട്ടി ഔദ്യോഗികമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചതും എടുത്തു പറയണം. ദേവസ്വം മന്ത്രിയായിരിക്കെ ജി സുധാകരൻ ശബരിമല ദർശനം നടത്തിയ സംഭവവും സി പി എം ചൂണ്ടി കാണിക്കുന്നുണ്ട്. മന്ത്രിമാരുടെയും സി പി എം നേതാക്കളുടെയും ബന്ധുക്കൾക്ക് ദൈവ വിശ്വാസം പാടില്ലെന്ന് പറയാൻ പാർട്ടിക്ക് കഴിയില്ലെന്നും ഉന്നത പാർട്ടി വൃത്തങ്ങൾ പറയുന്നു.

പാർട്ടിയുടെ അറിവോടെയാണ് കടകംപള്ളി ഗുരുവായൂരിൽ പോയത്. ഗുരുവായൂരിൽ ചെന്നാൽ ഭഗവാനെ നോക്കി വെറുതെ നിൽക്കാൻ സാധിച്ചില്ല. പതിനായിരകണക്കിനാളുകളാണ് ഓരോ ദിവസവും ഗുരുവായൂരിൽ എത്തുന്നത്. അവരിൽ കമ്മ്യൂണിസ്റ്റുകാർ ധാരാളം ഉണ്ടാകും. ആരും ദൈവത്തിൽ വിശ്വസിക്കരുതെന്ന് പറയാൻ പാർട്ടിക്കാവില്ല. ഗുരുവായൂരിൽ ചെന്നപ്പോൾ പൂജകൾ നടത്തേണ്ടി വന്നു. ഗുരുവായൂർ മേൽശാന്തി പ്രസാദം തന്നപ്പോൾ സ്വീകരിച്ചു. സ്വീകരിക്കില്ല എന്നു പറയാൻ എങ്ങനെ കഴിയും?

പുഷ്പാഞ്ജലി നടത്തിയതിൽ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു. തന്റെ ബന്ധുക്കൾ ദൈവ വിശ്വാസാകളാണെന്ന കാര്യം മന്ത്രി തുറന്നു സമ്മതിച്ചിട്ടുണ്ട്. മന്ത്രിയെ എതിർക്കാനുള്ള അവസരമാണ് ബി ജെ പിയും കോൺഗ്രസും ഉപയോഗിക്കുന്നത്. സംഭവം സി പി എമ്മിനെ വെട്ടിലാക്കിയെന്ന് പറയുന്നുണ്ടെങ്കിലും അത് ശരിയല്ല.

സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ദൈവ വിശ്വാസം പാടില്ലെന്ന് സി പി എമ്മിന്റെ ഭരണഘടനയിൽ പറയുന്നില്ല. ദൈവ വിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും പാർട്ടിയിൽ അംഗമാകാം. എന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിൽ ഭൗതികവാദം പുലർത്തേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണെന്ന് സി പി എം വിരുദ്ധർ പറയുന്നു.

ദേവസ്വം മന്ത്രിയായിരുന്ന സുധാകരൻ ഒരിക്കലും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് കടകംപള്ളി വിരുദ്ധർ പറയുന്നു. ഭക്തി വിഷയത്തിലെ വിവാദം കൃത്യമായി സൃഷ്ടിക്കുന്നത് സി പി എമ്മിനുള്ളിലെ ഗ്രൂപ്പുകാരാണ്. കടകംപള്ളി ഗുരുവായൂരിൽ ചെയ്ത കാര്യങ്ങൾ കിറു കൃത്യമായി എല്ലാവരെയും അറിയിച്ചത് ഗുരുവായൂരിൽ തന്നെയുള്ള പാർട്ടിക്കാരാണ്. വാർത്തയുണ്ടാക്കി മന്ത്രിയെ വിവാദത്തിലാക്കിയതും പാർട്ടിക്കാർ തന്നെയാണ്. കടകംപള്ളി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ വിരുദ്ധർ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (30 minutes ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (37 minutes ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (48 minutes ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (59 minutes ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (1 hour ago)

അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് യുവാവിനെ ഭാര്യയുടെ കാമുകന്‍ തലയ്ക്കടിച്ചു കൊന്നു  (1 hour ago)

ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ വന്ദേഭാരത് കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി  (1 hour ago)

ശമ്പളത്തോടെ നാളെ അവധി..! നാളെ സംസ്ഥാനത്ത് ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..?1  (1 hour ago)

ദോശ കഴിച്ച് മണിക്കൂറുകൾ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ റെഡിമെയ്ഡ് ദോശമാവ് കാലൻ  (1 hour ago)

കര്‍ണാടകയില്‍ വിനോദയാത്ര പോയ 15 കാരിയെ കാണാതായി  (1 hour ago)

കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എവിടെയാണ്? ഇന്ന് ടിവിയിലും ഓണ്‍ലൈനിലും തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം യുഡിഎഫ് മാത്രമാണ് അനുസരിച്ചത്; കര്‍ശന നടപടിയെടുക്കണമ  (1 hour ago)

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ഷാഫി പറമ്പില്‍  (1 hour ago)

'ഓഫാക്കെടാ ആ ക്യാമറ കരണക്കുറ്റി പൊട്ടിക്കും' കാറിൽ നിന്നും കലി തുള്ളിയിറങ്ങി ശോഭ...!!! ഫോൺ തെറിപ്പിച്ചു, 5000 രൂപ വോട്ടർക്ക് കൊടുത്തെന്ന് ആരോപണം; സത്യം തെളിയിച്ച ശേഷം മാത്രമേ പിന്മാറൂവെന്ന് ശോഭ സുരേന്  (1 hour ago)

തന്റെ വിവാഹമോചന ഹര്‍ജിക്ക് പിന്നില്‍ ഡിഎംകെ ഗൂഢാലോചനയെന്ന ആരോപണവുമായി വിജയ്  (1 hour ago)

പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാതിപത്യ ബോധവും മൂല്യവും;പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം; തീ പാറിക്കുന്ന മറുപടിയുമായി രാഹുൽ മാങ്  (2 hours ago)

Malayali Vartha Recommends