Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടിതോമസ്

14 SEPTEMBER 2017 01:35 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടിതോമസ്. ഇതിന്റെ ഭാഗമായാണ് ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത് വന്നത്. കേസ് ബലാത്സംഗ ശ്രമം മാത്രമായി ചുരുക്കാന്‍ നീക്കം നടക്കുന്നുണ്ട്. ചില കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. പിന്‍വാങ്ങിയവരെല്ലാം അനുകൂലിച്ച് രംഗത്ത് വരുന്നത് ഇതിന്റെ ഭാഗമാണ്. സെബാസ്റ്റിയന്‍ പോള്‍ ദിലീപിന് വേണ്ടി രംഗത്ത് വന്നത് ഞെട്ടിക്കുന്നു.

ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വന്നത്. ഇവര്‍ക്കിരുവര്‍ക്കെമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയരുകയും ചെയ്തു. നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. പൊലീസിനെ വിശ്വസിച്ച് നിഗ്രഹിക്കുന്നത് ശരിയല്ല. താന്‍ ഇരയ്ക്ക് എതിരല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ച് ഒരു വെബ്‌സൈറ്റില്‍ സെബാസ്റ്റ്യന്‍ പോള്‍ ലേഖനമെഴുതിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ആലുവ ജയിലില്‍ ദിലീപിനെ കാണാനെത്തിയ ഗണേഷ് കുമാര്‍, സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഒരു ആപത്തില്‍ പെടുമ്പോള്‍ കയ്യൊഴിയാന്‍ പാടില്ല എന്നത് കൊണ്ട് മാത്രമാണ് ഞാനിവിടെ വന്നത്. മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുള്ളപ്പോഴും അധികാരമുള്ളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും.

എന്റെ പാര്‍ട്ടി ചെയര്‍മാന്റെ അനുവാദം വാങ്ങിയാണ് ഞാന്‍ വന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. ദിലീപിന്റെ ഭാര്യയെയും, കുഞ്ഞിനെയും, അമ്മയെയുമെല്ലാം ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. സ്‌നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കഴിയില്ല. മനുഷ്യനെ ഒരിക്കലേ സ്‌നേഹിക്കാന്‍ കഴിയൂ. ആ സ്‌നേഹം മറന്നു പോകുന്ന സിനിമയിലെ ചില ആളുകളെ കാണുമ്പോള്‍ എനിക്ക് ദു:ഖമുണ്ട്. സിനിമയിലുള്ളവരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് അദ്ദേഹത്തിന്റെ ഉപകാരം പറ്റിയവര്‍ സൗഹൃദം സ്ഥാപിച്ച് നടന്നവര്‍ അവര്‍ ദയവു ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം.

പൊലീസ് കള്ളക്കേസെടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളിലൂടെ വൈകീട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയയുള്ള ആളുകള്‍ അധിക്ഷേപിക്കുമോ എന്നോ പേടിച്ച് അയാളെ കാണാതിരിക്കേണ്ട. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം അയാളെ കാണണം. കോടതി അയാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നമുക്ക് അയാളെ കുറ്റക്കാരനായി കാണാന്‍ സാധിക്കൂ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (57 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (3 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (3 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (4 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends