വിവാദങ്ങൾക്ക് മുരളീധരന്റെ വിശദീകരണം

ഐ ഗ്രൂപ്പിൽനിന്നു മാറിയിട്ടില്ലെന്നു കെ. മുരളീധരൻ എംഎൽഎ. കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻ ചാണ്ടിയാണെന്ന് പറഞ്ഞാൽ രമേശ് ചെന്നിത്തല അയോഗ്യനാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി കെപിസിസി അധ്യഷനാകാൻ യോഗ്യനാണെന്ന് മുരളീധരൻ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി തയാറാണെങ്കിൽ സ്ഥാനങ്ങൾ നൽകാൻ പാർട്ടി തയാറാണ്. എന്നാൽ അദ്ദേഹത്തിന് അക്കാര്യത്തിൽ താത്പര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം പോരെന്നും ഉമ്മൻ ചാണ്ടി ഉന്നതസ്ഥാനത്തിനു യോഗ്യനാണെന്നും മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. സംഭവം വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി മുരളീധരൻ വീണ്ടും രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























