കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി നാദിര്‍ഷ

സംവിധായകന്‍ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബില്‍ ഇന്നു രാവിലെ ഹാജരായ നാദിര്‍ഷയ്ക്ക് വൈകാതെ രക്തസമ്മര്‍ദ്ദം യരുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച നാദിര്‍ഷയെ ഡോക്ടര്‍ പരിശോധിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ചോദ്യം ചെയ്യാതെ പോലീസ് 11.30 ഓടെ നാദിര്‍ഷയെ വിട്ടയച്ചിരുന്നു. ഇതോടെ വീട്ടിലേക്ക് പോയ നാദിര്‍ഷ 12.30 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഡോക്ടറെ കാണാനാണ് എത്തിയതെന്നും അഡ്മിറ്റ് ആകുന്ന കാര്യം ഡോക്ടറാണ് തീരുമാനിക്കേണ്ടതെന്നും നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് മൂന്നാല് ദിവസമായി ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും രാവിലെ പോലീസ് ക്ലബില്‍ എത്തുമ്ബോഴും ക്ഷീണമുണ്ടായിരുന്നുവെന്നും നാദിര്‍ഷ പറഞ്ഞു.
https://www.facebook.com/Malayalivartha

























