നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടേ പ്രതികരിക്കുകയുള്ളുവെന്ന് ബെഹ്‌റ

നടിയെ ആക്രമിച്ച ഗൂഢാലോചന കേസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കേസിനെ കുറിച്ച് പ്രതികരിക്കുകയുള്ളുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കേസില്‍ പോലീസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്ന് വ്യക്താമക്കി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. കേസില്‍ ദിലീപ് പ്രോസിക്യൂഷനെ സ്വാനീധിക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘം പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.
ഇതിന് പിന്നാലെ സിനിമാ രംഗത്തുനിന്നും നിരവധി വിമര്‍ശനങ്ങള്‍ പോലീസിനുനേരെ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്നും കേസ് സിബിഐക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടിയുടെ ബന്ധു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന് ഭീക്ഷണിക്കത്തുകള്‍ വന്ന സംഭവും ഗൗരവമായി കാണുമെന്നും ബെഹ്‌റ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























