Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ചു; മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പിയ്ക്ക് എട്ടിന്റെ പണി!!

16 SEPTEMBER 2017 03:05 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും അഭിനേതാവുമായ കണ്ണന്‍ പട്ടാമ്ബി അറസ്റ്റില്‍. വീട്ടില്‍ കയറി ജലഅഥോറിറ്റി ജീവനക്കാരനെയും ദമ്ബതികളെയും ക്രൂരമായി ആക്രമിച്ച കേസിലാണ് താരം പിടിയിലായത്. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അഥോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവി ചിത്രമായ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേഴസിലും കണ്ണന്‍ അഭിനയിച്ചിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ജല അതോററ്റി ജീവനക്കാരന്‍ കുന്നംകുളം ഇന്‍ഡ്രസ്റ്റിയല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കല്‍ മാര്‍ട്ടിന്‍, പെരുമ്പിലാവ് അറക്കല്‍ ചന്ദ്രന്‍, ഭാര്യ എന്നിവരെ പെരുമ്ബിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേജര്‍ രവി പ്രചാരകനായ പ്രീ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ മേധാവികളാണ് കണ്ണനൊപ്പം സംഘത്തിലുണ്ടായിരുന്നത്. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. പെരുമ്പിലാവ് പട്ടാമ്പി പാതയില്‍ റോഡിലൂടെ പോകുന്ന ജല പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു.

പട്ടാമ്പി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തി എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകാനായി സിഗ്നല്‍ നല്‍കിയപ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് പുറകില്‍ നിന്നും അമിതവേഗത്തിലെത്തിയ എസ് യു വി കാറിനെ അവിടെയുണ്ടായിരുന്ന മാര്‍ട്ടിന്‍ കൈകാണിച്ച്‌ നിര്‍ത്താന്‍ ആവശ്യപെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ മാര്‍ട്ടിന്റെ കാലിലൂടെ കയറിയിറങ്ങിയെന്ന് പറയുന്നു. ഇതേസമയം എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തിയപ്പോള്‍ എസ്യുവി നിര്‍ത്തേണ്ടിവന്നു. സംഭവം കണ്ട കരാര്‍ ജോലിക്കാര്‍ കൂടി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ ജാക്കി ലിവറുള്‍പ്പടെയുള്ള ആയുധങ്ങളുമായി ഇറങ്ങുകയും ചോദ്യ ചെയ്ത മാര്‍ട്ടിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.

രക്ഷപെടാനായി മാര്‍ട്ടിന്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഒളിച്ചു. എന്നാല്‍ പുറകെ എത്തിയ ഇവര്‍ മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും സമ്മിതിക്കാതിരുന്ന വീട്ടുടമയേയും ഭാര്യയേയും ആക്രമിക്കുകയും ചെയ്തു. വീടിന്റെ മുന്‍പിലെ ചുമരിലെ പ്ലഗ്ഗും സ്വിച്ച്‌ ബോര്‍ഡുകളും ഇവര്‍ അടിച്ചു തകര്‍ത്തു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിച്ചതോടെയാണ് ഇവര്‍ രക്ഷപെട്ടത്. നിരവധി സിനമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് കണ്ണനെന്നതാണ് ആളുകള്‍ ഇയാളെ തിരിച്ചറിയാന്‍ കാരണം. കാറില്‍ സ്ഥാപനത്തിന്റെ പേരും ലോഗോയുമുണ്ടായിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് മൂവരും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചശേഷം കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (13 minutes ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (1 hour ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (1 hour ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (2 hours ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (2 hours ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (3 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (4 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (4 hours ago)

Malayali Vartha Recommends