ബിജെപി-ബിഡിജഐസ് ബന്ധം വീണ്ടും ഉലയുന്നു

ബിജെപി-ബിഡിജഐസ് ബന്ധം വീണ്ടും ഉലയുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന എൻഡിഎ യോഗത്തിൽ നിന്നും ബിഡിജഐസ് വിട്ടുനിന്നു. കേന്ദ്രത്തിൽ ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനങ്ങൾ ലഭിക്കാത്തതിലും ബിജെപിയുമായി നിലനിൽക്കുന്ന തർക്കങ്ങളെയും തുടർന്നാണ് ബിഡിജഐസ് യോഗം ബഹിഷ്കരിച്ചത്.
അതേസമയം ബിഡിജഐസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നും തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha

























