നന്നായി തുഴയാൻ അറിയാം ; മുന്നണിമാറ്റം പിന്നീട് തീരുമാനിക്കുമെന്ന് മാണി

രാഷ്ട്രീയത്തിൽ നന്നായി തുഴയാൻ അറിയാമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി. ആർക്കൊപ്പം തുഴയണമെന്ന് പിന്നീട് തീരുമാനിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തെരഞ്ഞെടുപ്പ് വരുമ്പോൾ എത് മുന്നണിക്കൊപ്പം നിൽക്കണം എന്നു തീരുമാനിക്കും. കേരള കോണ്‍ഗ്രസിനു മുന്നണികളുടെ ക്ഷണത്തിന്‍റെ അഭാവം ഇല്ല. കേരള കോണ്‍ഗ്രസിന് ആരോടും പിണക്കമില്ലെന്നും ആരോടും അമിത സ്നേഹം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ സ്പെഷൽ യോഗം ചേർന്ന അന്തിമ തീരുമാനം കൈക്കൊളുമെന്നും മാണി കോട്ടയത്തുനടന്ന പാർട്ടി സ്റ്റിയറിംഗ് കമ്മറ്റിക്കു ശേഷം പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബറിൽ ഉണ്ടാകുമെന്നും സൂചനകളുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനയോഗത്തിനുശേഷം അന്തിമ തീരുമാനം ഉണ്ടായേക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതിനാൽ തീരുമാനം വൈകിപ്പിക്കരുതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha

























