കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചു

മുതിർന്ന നടിയും സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെപിഎസി ലളിത ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിച്ചു. ആലുവ സബ് ജയിലിൽ എത്തിയാണ് ലളിത ദിലീപിനെ കണ്ടത്. ദിലീപിന്‍റെ സഹോദരിയും ലളിതയ്ക്ക് ഒപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ അവർ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ തയാറായില്ല. അടുത്തിടെ സിനിമാ മേഖലയിൽ നിന്നും നിരവധി പ്രമുഖർ ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു. ഇതേതുടർന്ന് അന്വേഷണ സംഘം സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























