Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംസ്ഥാനത്ത് ഭൂമിയിടപാടിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം

17 SEPTEMBER 2017 10:34 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് എല്ലാ ഭൂമി ഇടപാടുകളും ആധാര്‍ അധിഷ്ഠിതമാക്കണമെന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം രജിസ്‌ട്രേഷന്‍ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സര്‍ക്കാര്‍ നിലപാട് അറിയാന്‍ നികുതി സെക്രട്ടറിക്കു വിട്ടു. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള മിക്ക ആനുകൂല്യങ്ങള്‍ക്കും ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനാല്‍ ഇക്കാര്യത്തിലും കേന്ദ്ര നിര്‍ദേശം അംഗീകരിക്കാനാണു സാധ്യത.

വില്ലേജ് ഓഫിസുകളിലെ പോക്കുവരവിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു ചട്ടത്തിലുണ്ട്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഭൂമി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേരളവും ഇതിനു തയ്യാറാകണമെന്നുമായിരുന്നു കത്തിലെ നിര്‍ദേശം.

ഒരാളുടെ പേരില്‍ രാജ്യത്ത് എവിടെയൊക്കെ, എത്രത്തോളം ഭൂമിയുണ്ടെന്നു കണ്ടെത്താന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ സാധിക്കും. സബ് റജിസ്ട്രാര്‍ ഓഫിസിലെത്തി വിരലടയാളം മാത്രം നല്‍കിയാല്‍ വ്യക്തിയുടെ പൂര്‍ണ വിവരം ആധാര്‍ ഡേറ്റാബേസില്‍നിന്നു ലഭിക്കുന്ന തരത്തിലാണു പരിഷ്‌കാരം. ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കും സമാന നിര്‍ദേശം കേന്ദ്രത്തില്‍നിന്നു ലഭിച്ചു.

1988 മുതലുള്ള റജിസ്‌ട്രേഷന്‍ രേഖകള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു വ്യക്തി, വ്യത്യസ്ത സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ നടത്തിയ രജിസ്‌ട്രേഷന്‍ കണ്ടുപിടിക്കുക ഒട്ടും എളുപ്പമല്ല. കഴിഞ്ഞ മാസം പ്രമുഖ നടന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കാന്‍ റജിസ്‌ട്രേഷന്‍ വകുപ്പിന് ഓരോ സബ് റജിസ്ട്രാര്‍മാര്‍ക്കും കത്തയയ്‌ക്കേണ്ടി വന്നു.

റജിസ്‌ട്രേഷന്‍ വകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഭൂമി ഇടപാടുകള്‍ മുഴുവന്‍ ഒന്നിച്ചു ശേഖരിക്കാം. ആദായനികുതി വകുപ്പിനും വിജിലന്‍സിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും ഒരാളുടെ സമ്പാദ്യം കണ്ടെത്തുക എളുപ്പമാകും.

നിലവില്‍ 30 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നവരുടെ വിശദാംശം എല്ലാ മാസവും റജിസ്‌ട്രേഷന്‍ വകുപ്പ് ആദായനികുതി വകുപ്പിനു കൈമാറുന്നുണ്ട്. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയിട്ടു റജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങളുടെ വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുമുണ്ട്.



കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് ഇപ്പോള്‍ ഭൂമി റജിസ്‌ട്രേഷനായി സമര്‍പ്പിക്കേണ്ടത്. ഫോട്ടോയും മേല്‍വിലാസവുമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളേ സ്വീകരിക്കൂ. 50 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ഭൂമിയാണെങ്കില്‍ പാന്‍ കാര്‍ഡും നല്‍കണം. ചില സബ് റജിസ്ട്രാര്‍മാര്‍ 10 ലക്ഷത്തിനു മേലുള്ള ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് വേണമെന്നു നിര്‍ബന്ധം പിടിക്കുന്നുണ്ട്.

പരിഷ്‌കരണ നിയമ പ്രകാരം അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിനു പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്. 30 ഏക്കറില്‍ കൂടുതലുള്ള തോട്ടങ്ങളെ ഈ നിയമത്തില്‍നിന്നും മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. റബര്‍, കാപ്പി, തേയില, ഏലം തുടങ്ങിയവയ്ക്കും കൃഷിചെയ്യുന്ന ഭൂമിക്കും 15 ഏക്കര്‍ ഭൂപരിധി ബാധകമല്ല. എന്നാല്‍, 29 ഏക്കര്‍ വരെ തോട്ടം ഭൂമിയുള്ളവര്‍ പ്രത്യേക പ്ലാന്റേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവിന് അപേക്ഷിക്കണം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends