കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക് പരിക്കേറ്റു. തിരുവല്ലയ്ക്ക് സമീപം തുരുത്തിയില്‍ രാവിലെ ആയിരുന്നു അപകടം. കോട്ടയത്തേക്ക് പോയ ബസില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha
























