വേങ്ങര ഉപതിരഞ്ഞെടുപ്പ്: പി.പി.ബഷീർ എൽ.ഡി.എഫ് സ്ഥാനാർത്ഥി

വേങ്ങരയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വ. പി.പി. ബഷീറിനെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്. മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വ. എം.ബി ഫൈസൽ, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ പി.പി. ബഷീറിനാണ് മുൻതൂക്കം ലഭിച്ചത്. ബഷീറിനെ സ്ഥാനാർത്ഥിയാക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം യോഗം അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























