നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല; കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി പോലീസ്

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെയും നാദിര്‍ഷയെയും പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പൊലീസ്. നാദിര്‍ഷയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം നടക്കുകയാണ്. കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ അറിയിക്കുമെന്നുമാണ് പൊലീസിന്റെ നിലപാട്. കാവ്യാ മാധവൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിക്കുക. ഇതോടൊപ്പം, സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷയ്ക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കും.
പൊലീസിനെതിരെ കാവ്യ ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷൻ തള്ളി. കേസിൽ കാവ്യയേയോ നാദിർഷയെയോ പ്രതി ചേർത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുകയാണ് ചെയ്തത്. ഇരുവരേയും ഉടനടി അറസ്റ്റ് ചെയ്യാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേസന്വേഷണം നിഷ്പക്ഷമായാണ് മുന്നോട്ട് പോകുന്നത്.

ഇത്രയും പ്രാധാന്യമുള്ള കേസായതിനാൽ തന്നെ പ്രമുഖരെ ചോദ്യം ചെയ്യേണ്ടി വരും. അതുമാത്രമാണ് കാവ്യയുടെ കാര്യത്തിലും ഉണ്ടായത്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ തന്നെസമൂഹത്തിന് മുന്നിൽ അപമാനിക്കാനും ദ്രോഹിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും പ്രോസിക്യൂഷൻ തള്ളി.
https://www.facebook.com/Malayalivartha



























