മിസ്സോറാം ലോട്ടറി കേരളത്തില്‍ വില്‍ക്കില്ലെന്ന് മിസ്സോറാം സര്‍ക്കാര്‍

മിസോറാം ലോട്ടറി കേരളത്തില്‍ വില്‍ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍. മിസോറാം സര്‍ക്കാര്‍ നിലപാട് ചീഫ് സെക്രട്ടറിയെ അറിയിച്ചു. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കിയിരുന്നു.
മിസോറാം ലോട്ടറി അച്ചടി സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകളുള്ള സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം കത്തയച്ചത്. ബാര്‍ കോഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടിക്കറ്റുകള്‍ അച്ചടിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മിസോറാം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നും കേരളം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha























