കോടിയേരിയുടെ വിവാദ ജീപ്പ് യാത്രയ്ക്കെതിരേ ചെന്നിത്തല ; സിപിഎമ്മിന്‍റെ കപട മുഖം ഇതോടെ വെളിപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവിന്റെ പരിഹാസം

ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ മലപ്പുറത്ത് സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിൽ സഞ്ചരിച്ച സംഭവം സിപിഎമ്മിന്‍റെ രാഷ്ട്രീയ ജീർണതയെയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് പ്രതിയുടെ വാഹനത്തിൽ കയറിനിന്ന് സഞ്ചരിച്ച് എന്ത് ജനജാഗ്രത നടത്താനാണെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിന്‍റെ കപട മുഖം ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്. അഴിമതിക്കാർക്ക് കുട പിടിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























