അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ഹാദിയ; പുതിയ വിഡിയോ പുറത്ത് വിട്ടത് രാഹുൽ ഇൗശ്വര്‍

അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദിക്കുന്നുവെന്നും കൊല്ലപ്പെട്ടേക്കാമെന്ന് ഭയമുണ്ടെന്നും പറയുന്ന ഹാദിയയുടെ വിഡിയോ പുറത്ത്. നേരത്തെ ഹാദിയയെ സന്ദര്‍ശിച്ച രാഹുല്‍ ഇൗശ്വറാണ് വിഡിയോ പുറത്തു വിട്ടത്. താന്‍ നടക്കുമ്പോൾ അച്ഛന്‍ തന്നെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു. തല എവിടെയെങ്കിലും ഇടിച്ച് പരിക്കേല്‍ക്കും. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ വിഡിയോയില്‍ പറയുന്നുണ്ട്.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ രാഹുല്‍ ഇൗശ്വര്‍ തയാറായില്ല. കേസ് ഇൗ മാസം 30 ന് കോടതി വീണ്ടും പരിഗണിക്കാനിക്കെയാണ് പുതിയ വിഡിയോ പുറത്തു വിട്ടത്. കോടതിയുടെ ശ്രദ്ധയില്‍ പെടുന്നതിനു വേണ്ടിയാണ് ഇൗ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടതെന്നും പിതാവിന്റെയും ഭര്ത്താവിന്റെതുമല്ലാതെ മുന്നാമതൊരു സംരക്ഷകനെ ഹാദിയക്കായി കോടതി നിര്‍ദേശിക്കണമെന്നും രാഹുല്‍ ഇൗശ്വര്‍ പറഞ്ഞു.
വീഡിയോ കാണൂ :
https://www.facebook.com/Malayalivartha























