സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.
മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നാണ് കുഞ്ഞബ്ദുള്ള അറിയപ്പെട്ടിരുന്നത്. ലളിതമായ ഭാഷ, ഫലിതം, ജീവിതനിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവ കുഞ്ഞബ്ദുള്ളയുടെ എഴുത്തിലെ പ്രത്യേകതകളാണ്. 1940ല്‍ വടകരയിലാണു ജനനം. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം സര്‍വകലാശായില്‍ നിന്ന് എംബിബിഎസും നേടി.
കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























