രണ്ടു ദിവസത്തിനകം ഹാദിയ കൊല്ലപ്പെടുമെന്ന് വെളിപ്പെടുത്തൽ; വെളിപ്പെടുത്തല്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു രാഹുല്‍ ഈശ്വര്‍

തന്റെ ജീവന് അച്ഛനില്‍നിന്നു ഭീഷണിയുണ്ടെന്നും രണ്ടു ദിവസത്തിനകം താന്‍ കൊല്ലപ്പെടുമെന്നുമുള്ള ഹാദിയയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടു. പിതാവ് അശോകന്‍ തന്നെ മര്‍ദിക്കുന്നുണ്ടെന്നു പറയുന്ന ദൃശ്യങ്ങളാണ് ഏഴു സെക്കന്‍ഡുള്ള വീഡിയോയിലുള്ളത്.
ഹാദിയാക്കേസില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നു രാഹുല്‍ ഈശ്വര്‍. താന്‍ നാളെയോ മറ്റന്നാളോ കൊല്ലപ്പെടുമെന്നും അച്ഛനു ദേഷ്യം വരുമ്പോള്‍ തന്നെ ഉപദ്രവിക്കുന്നതായും വീട്ടില്‍നിന്നു രക്ഷിക്കണമെന്നും ഹാദിയ പറയുന്നുണ്ട്.
നേരത്തെ രാഹുല്‍ വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തി ഹാദിയയുമായും മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതു വിവാദമായിരുന്നു. കോടതി മുന്‍െകെയെടുത്ത് ഹാദിയയെ വീട്ടില്‍നിന്നു സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറ്റണമെന്നും ഇപ്പോള്‍ പുറത്തുവിടുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹാദിയാക്കേസില്‍ കക്ഷിചേരാനായി താന്‍ ശ്രമം നടത്തുകയാണ്.
ഇതിനു കോടതി അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന വനിതാകമ്മിഷനു ദൃശ്യങ്ങള്‍ നല്‍കി അവര്‍ വഴി കോടതിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാനുള്ള നീക്കം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഈശ്വറിനെതിരേ ഹാദിയയുടെ പിതാവ് അശോകന്‍ മുമ്പു വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെത്തിയ രാഹുല്‍ അനുവാദമില്ലാതെ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് വിശ്വാസവഞ്ചന കാട്ടിയെന്നായിരുന്നു അശോകന്റെ പരാതി. 30 നാണ് സുപ്രീം കോടതി ഹാദിയാക്കേസ് പരിഗണിക്കുന്നത്.

https://www.facebook.com/Malayalivartha
























