ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റശേഷം ആദ്യകേരളസന്ദർശനം; വെങ്കയ്യ നായിഡു ചൊവ്വാഴ്ച കൊച്ചിയിലെത്തും

ഉപരാഷ്ട്രപതിയായശേഷം വെങ്കയ്യ നായിഡു ആദ്യ കേരള സന്ദർശനത്തിനൊരുങ്ങുന്നു. കേരളം സന്ദർശനത്തിനായി അദ്ദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.05ന് കൊച്ചിയിലെത്തും. രണ്ടുദിവസങ്ങളിലായി കൊച്ചിയിൽ മൂന്നു പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. നാവികവിമാനത്താവളത്തിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും.
വൈകുന്നേരം നാലിന് ഹോട്ടൽ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ പതിനൊന്നാമത് ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഫോറം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 9.30ന് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കൊച്ചി നഗരസഭയുടെ സുവർണജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ബുധനാഴ്ചതന്നെ രാവിലെ 10.45ന് മറൈൻഡ്രൈവിലെ ഹോട്ടൽ താജ് ഗേറ്റ്വേയിൽ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 160-ാമത് വാർഷികാഘോഷത്തിലും അദ്ദേഹം സംബന്ധിക്കും. ശേഷം 12.30ന് നാവിക വിമാനത്താവളത്തിൽ നിന്നും അദ്ദേഹം തിരിയ്ക്കും.
https://www.facebook.com/Malayalivartha
























