നാടകം അഭ്യസിപ്പിക്കാനെത്തി; ഒടുവിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈല്‍ ഫോണില്‍ പകർത്തി; ചിത്രങ്ങള്‍ പകർത്താൻ ഭാര്യയുടെ സഹായവും

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ശേഷം കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഒടുവിൽ നാടകപരിശീലകൻ പിടിയിലായി. കോട്ടയം കളക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തില്‍ സിബി (47) യാണ് പിടിയിലായത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഭാര്യയുടെ സഹായത്തോടെയാണ് ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതായി ഡിവൈ.എസ്.പി സഖറിയ മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തിൽ ചിത്രത്തിലുള്ള പെണ്‍കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുത്തശേഷം പോലീസ് കേസെടുക്കുകയായിരുന്നു. സിബി കഴിഞ്ഞ കുറെ നാളായി ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇടയ്ക്ക് കുറെ കാലം ഒരു ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായി ജോലി നോക്കിയിരുന്നു. അതിന് ശേഷമാണ് നാടക, വയലിന്‍ പരിശീലകന്‍ മേക്കപ്പ്മാന്‍ തുടങ്ങിയ നിലകളില്‍ പ്രവർത്തിക്കാൻ തുടങ്ങിയത്.
https://www.facebook.com/Malayalivartha





















