മൂന്നാർ ഹർത്താലിനിടെ ഹര്‍ത്താല്‍ അനുകൂലികളുടെ സംഘർഷം; സംഭവം പോലീസ് നോക്കിനിൽക്കെ

കൈയേറ്റങ്ങൾക്കെതിരേ റവന്യൂ, വനം വകുപ്പുകൾ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ച് മൂന്നാർ ജനകീയ സമിതി നടത്തുന്ന ഹർത്താലിനിടെ സംഘർഷം. ഹർത്താൽ അനുകൂലികൾ വ്യാപകമായി കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.
ടൂറിസ്റ്റുകളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു. വിദേശ സഞ്ചാരികള്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തി. മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. വാഹനങ്ങൾ തടയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകർക്കുനേരെ തിരിഞ്ഞത്.
പോലീസ് നോക്കിനില്‍ക്കെയാണു ഹര്‍ത്താല്‍ അനുകൂലികള്‍ സംഘര്‍ഷം അഴിച്ചുവിട്ടത്. പ്രതിഷേധക്കാരെ തടയാനോ, വാഹനങ്ങള്‍ക്കു യാത്രാ സൗകര്യമൊരുക്കാനോ പോലീസ് ശ്രമിച്ചില്ല.
https://www.facebook.com/Malayalivartha


























