മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ആന്റണി കമീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ആന്റണി കമീഷന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാവിലെ ഒമ്പതരക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പണം. ഫോണ്‍ വിളിയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും അടക്കമുള്ള വിഷയങ്ങളാണ് കമീഷന്‍ അന്വേഷിച്ചത്.
എന്‍.സി.പിയുടെ മന്ത്രി തോമസ് ചാണ്ടി കൂടി രാജിവെക്കേണ്ടിവന്നതോടെ കമീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കുറ്റമുക്തരായി ആദ്യം വരുന്ന ആള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന ഉറപ്പാണ് ഇടതുമുന്നണി എന്‍.സി.പിക്ക് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31വരെ കമീഷന് കാലാവധി ഉണ്ടായിരിക്കെയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കുന്നത്.
https://www.facebook.com/Malayalivartha


























