കറണ്ട് ബില്ലിൽ നിന്നും തട്ടുന്നത് ഇരട്ടി തുക; കയ്യോടെ പിടികൂടി ഗൃഹനാഥൻ

കറണ്ട് ബിൽ അകാരണമായി ഉയർന്നപ്പോൾ ചെർപ്പുളശ്ശേരിക്കാരനായ ഒരാൾ നടത്തിയ പരിശോധനയിൽ ആണ് ഈ കൊള്ള പുറത്ത് വന്നത്. ഉപയോഗിച്ച കറണ്ടിനെക്കാൾ നൂറിലധികം യൂണിറ്റ് കൂടുതൽ വൈദുതിയാണ് ഉപയോഗിച്ചതായി ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ തെളിവുകളും അടങ്ങുന്ന രേഖകളുള്ള വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് നാട്ടുകാർ ഈ പകൽക്കൊള്ളയുടെ വിവരങ്ങൾ അറിയുന്നത്.
ഈ കള്ളകണക്ക് മൂലം ഒരു ഉപഭോക്താവ് നൽകേണ്ടിവരുന്ന അധിക ധനം ശരിയായ തുകയുടെ ഇരട്ടിയിൽ കൂടുതൽ ആയിരിക്കും. കാരണം സ്ലാബ് അടിസ്ഥാനത്തിലാണ് വൈദ്യതിയുടെ ചാർജ് കണക്കാക്കുന്നത്.
അധികം വൈധ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് ഒരു നിരക്കും, വളരെ കുറച്ച് ഉപയോഗിക്കുന്നവർക്ക് മറ്റൊരു നിരക്കും. ആ യൂണിറ്റിന്റെ പരിധി ലംഘിക്കുമ്പോൾ ഉണ്ടാകുന്ന ബില്ലിലെ തുകയുടെ വർദ്ധന ഇരട്ടിയിൽ അധികമായിരിക്കും.
അതായത് 300 യൂണിറ്റ് കറണ്ട് ഉപയോഗിക്കുന്ന ഒരു വീട്ടിലെ വൈധ്യുതി ബില്ലിലിന്റെ നേരെ ഇരട്ടി ആയിരിക്കില്ല 600 യൂണിറ്റ് കറണ്ട് ഉപയോഗിക്കുന്ന വീട്ടിലെ ബിൽ തുക. അത് അതിനേക്കാൾ കൂടുതൽ ആയിരിക്കും എന്ന് സാരം.
https://www.facebook.com/Malayalivartha


























