Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി മുഖ്യമന്ത്രിയെ ആക്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

21 NOVEMBER 2017 10:25 AM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി, മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കുന്നതു നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ചാനലുകാരുടെ മൈക്ക് മുഖ്യമന്ത്രിയുടെ മുഖത്ത് തട്ടിയിരുന്നു. പിണറായി തുടര്‍ന്ന് പ്രകോപിതനായി സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എത്തുന്നത്. മൈക്കുമായി സമീപിച്ച ചാനല്‍ പ്രവര്‍ത്തകനോടു പിണറായി മാറിനില്‍ക്കാന്‍ പറഞ്ഞതു വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണു മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയത്. ഇതോടെ പിണറായിയുടെ സുരക്ഷ ശക്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനി കടുത്ത നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍, അദ്ദേഹം വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോഴും തിരികെക്കയറുമ്പോഴുമൊക്കെ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിക്കുന്നതു ഗുരുതര സുരക്ഷാഭീഷണിയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കൈമാറും. റിപ്പോര്‍ട്ട് സെക്രട്ടറിക്ക് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ കഴിയാത്ത സുരക്ഷയാകും ഉയര്‍ത്തുക. പ്രധാനമന്ത്രിക്കും മറ്റും നിലവില്‍ ഇത്തരത്തില്‍ സുരക്ഷാ ക്രമീകരണമുണ്ട്. ഈ മാതൃക പിണറായി വിജയന് വേണ്ടിയും നടപ്പാക്കും. ചാനല്‍ ക്യാമറ, സ്റ്റാന്‍ഡ്, മൈക്ക് എന്നിവയെല്ലാം ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയും. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തുന്നവരുടെ ബാഗുകളിലും ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ ഒളിപ്പിക്കാം. അതുകൊണ്ടുതന്നെ ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കണം. അവര്‍ക്കിടയില്‍ അക്രമികള്‍ നുഴഞ്ഞുകയറിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തിരിച്ചറിയാനാവില്ല.
ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുകയും അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഫലത്തില്‍ പരിപാടികള്‍ക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ബൈറ്റ് എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ രീതിക്ക് അവസാനമാകും.'


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends