Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സഖാക്കള്‍ക്കെന്തിനു ജാതിയും മതവും എന്നു ചോദിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്... തലശ്ശേരി മുന്‍ നഗരസഭാംഗമായിരുന്ന സി.ഒ.ടി നസീര്‍ ചോദിക്കുന്നു, മനുഷ്യന്റെ വേദനകള്‍ മനസിലാക്കി അവര്‍ക്കു വേണ്ടി പ്രവൃത്തിക്കാന്‍ വേണ്ടിയാണ് സഖാവായത്

21 NOVEMBER 2017 10:38 AM IST
മലയാളി വാര്‍ത്ത

തലശ്ശേരി മുന്‍ നഗരസഭാംഗമായിരുന്ന സി.ഒ.ടി നസീറിന്റെ ഒരു ഒറ്റ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ചയാക്കുന്നത്. 'സഖാക്കള്‍ക്കെന്തിനു ജാതിയും മതവും എന്നു ചോദിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ് ഇതാണ് നസീര്‍ ചോദിക്കുന്ന ചോദ്യം. 

സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനു നല്‍കിയ പരാതിയില്‍ ഒരു മുന്‍ സഖാവ് ഉന്നയിച്ച ഈ ചോദ്യത്തിന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. ബിസിനസ് പൂട്ടിക്കരുതെന്ന അഭ്യര്‍ഥനയും അതോടൊപ്പമുണ്ടായിരുന്നു.

നട്ടെല്ലും തലച്ചോറും ആരുടെ മുന്നിലും പണയം വയ്ക്കില്ലെന്ന് മുഖ്യമന്ത്രിയോടു നസീര്‍ തുറന്നടിച്ചിരുന്നു. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ നല്‍കിയ അപേക്ഷയില്‍ 'മതന്യൂനപക്ഷമാണോ' എന്ന കോളം നസീര്‍ ഒഴിച്ചിട്ടിരുന്നു. ആ കോളം നസീറിനെ അറിയിക്കാതെ പാര്‍ട്ടി പൂരിപ്പിച്ചു. രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്ത് ഏറ്റവും നിരാശയനുഭവിച്ച സംഭവമായിരുന്നു അതെന്നു നസീര്‍ പറയുന്നു.

'മനുഷ്യന്റെ വേദനകള്‍ മനസിലാക്കി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായാണു സഖാവായത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഒരു സംവരണവും സ്ഥാനമാനവും ആഗ്രഹിച്ചിട്ടില്ല' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി അംഗത്വം പുതുക്കാതെ വിട്ടുനിന്ന നസീര്‍ മുഖ്യമന്ത്രിയായ പിണറായി വിജയനു മുന്നില്‍ അപേക്ഷയുമായെത്തുന്നത് ജീവിക്കാന്‍ സമ്മതിക്കണമെന്ന അഭ്യര്‍ഥനയുമായാണ്.

പ്രാദേശിക നേതൃത്വം പ്രതികാരബുദ്ധിയോടെ പെരുമാറുന്നതും ജീവിതമാര്‍ഗമായ ബിസിനസ് തകര്‍ക്കാര്‍ ശ്രമിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. വിദേശത്തു ട്രേഡിങ് ബിസിനസ് നടത്തുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറായ നസീറിന് സി.പി.എമ്മിന്റെ സമ്മര്‍ദം മൂലം പോലീസ് പാസ്‌പോര്‍ട്ട് നിഷേധിക്കുന്നതായാണ് ആരോപണം.

പാസ്‌പോര്‍ട്ടിലെ പേജുകള്‍ തീര്‍ന്നതിനാല്‍ കൂടുതല്‍ പേജ് ലഭിക്കാനായാണ് നസീര്‍ ആദ്യം അപേക്ഷ നല്‍കിയത്. എന്നാല്‍ കാലാവധി അവസാനിക്കാറായതിനാല്‍ പാസ്‌പോര്‍ട്ട് പുതുക്കാനായിരുന്നു നിര്‍ദേശം. രാഷ്ട്രീയ പ്രവര്‍ത്തന കാലയളവില്‍ നിരവധി പ്രക്ഷോഭങ്ങളുടെ പേരില്‍ കേസുകളുണ്ടായിരുന്നു.

കൃത്യസമയത്ത് കോടതിയില്‍ ഹാജരായി ഇവയൊക്കെ തീര്‍ത്തിരുന്നു. എന്നാല്‍ ഡി.െവെ.എഫ്.ഐ. 2014ല്‍ നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ചിന്റെ പേരിലുള്ള കേസില്‍ തന്നെ ഉള്‍പ്പെടുത്തി പാസ്‌പോര്‍ട്ട് നിഷേധിക്കുകയാണെന്ന് നസീര്‍ പറയുന്നു. 12 വര്‍ഷം മുന്‍പ് ഡിവൈ.എഫ്.ഐ. പ്രവര്‍ത്തനം മതിയാക്കിയ തന്നെ പാര്‍ട്ടി നേതൃത്വം ബോധപൂര്‍വം കേസിലുള്‍പ്പെടുത്തുകയാണെന്നാണ് നസീറിന്റെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends