Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആദ്യം വീട് ശുദ്ധീകരിച്ചിട്ട് നാട് നന്നാക്കണം... നേരോടെ നിർഭയം വർത്തകൊടുത്ത് മന്ത്രിയെ രാജി വയ്പ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് മുതലാളിയും അതെ വഴിയിൽ കുടുങ്ങും... ശക്തമായ നിലപാടുമായി മുഖ്യമന്ത്രി

21 NOVEMBER 2017 12:28 PM IST
മലയാളി വാര്‍ത്ത

കുമരകത്തെ നിരാമയ റിസോർട്ടിന്റെ പേരിൽ ഏഷ്യാനെറ്റ് ഉടമയും ബി ജെ പി എം .പിയുമായ രാജീവ് ചന്ദ്രശേഖറെ നിയമത്തിന് മുന്നിലെത്തിക്കാൻ പിണറായി വിജയൻ തീരുമാനിച്ചു. തങ്ങളെയും സർക്കാരിനെയും വിടാതെ പിന്തുടരുന്ന ഏഷ്യാനെറ്റ് മേധാവിയുടെ കൈയേറ്റത്തിന്റെ പൂർണ വിവരങ്ങൾ സമർപ്പിക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ റവന്യു വകുപ്പല്ല നിർദ്ദേശം നൽകിയത് എന്നതാണ് രസകരം. പകരം മുഖ്യമന്ത്രിയുടെ ഓഫീസാണ്.

രാജീവ് ചന്ദ്രശേഖറിന്റെ കൈയേറ്റം സംരക്ഷിക്കാനാണ് സി പി ഐ ശ്രമിക്കുന്നതെന്ന് സി പി എം ആരോപിക്കIന്നു. റവന്യുമന്ത്രി കെ ചന്ദ്രശേഖരനെ ദൈവതുല്യമാക്കിയതിനുള്ള പ്രതിഫലമായാണ് ഇതിനെ സി പി എം കാണുന്നത്. ഏഷ്യാനെറ്റ് എന്ന വടിയെടുത്ത് സി പി ഐ യെ അടിക്കാനും സി പി എം ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം ഉപയോഗിക്കും. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ഏഷ്യാനെറ്റിന് ഓശാന പാടുന്നത് സി പി ഐയാണെന്ന നിഗമനത്തിലാണ് സി പി എം.

കാലും തോട് പുറമ്പോക്കും ഉടമ കൈയേറിയെന്ന റിപ്പോർട്ട് സി പി എം പഞ്ചായത്ത് കമ്മിറ്റി മുക്കിയെന്ന വാർത്തയും ഇതോടൊപ്പം പുറത്തുവന്നു. അത് പത്രങ്ങൾക്ക് നൽകിയത് സി പി ഐയാണെന്നാണ് സി പി എം പറയുന്നത്.

അന്തർദേശീയ നിലവാരത്തിലാണ് റിസോർട്ട് പണിയുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റർ ക്യാപ്പിറ്റലാണ് റിസോർട്ട് നിർമ്മിക്കുന്നത്. വേമ്പനാട് കായൽ കൈയേറിയെന്ന ആരോപണവുമായി കുമരകം ജനസമ്പർക്ക സമിതി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി റവന്യു വകുപ്പിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതും അട്ടിമറിച്ചു എന്നാണ് ആരോപണം.

തോമസ് ചാണ്ടിക്ക് ശേഷം പി.വി.അൻവറിന്റെ കൈയേറ്റത്തിൽ കൈവച്ചിരിക്കുന്ന ഏഷ്യാനെറ്റിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. തങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയവർക്ക് പണി കൊടുക്കണമെന്ന് കോടിയേരിയും സർക്കാരിന് നിർദ്ദേശം നൽകി. അതേ സമയം പകരം വീട്ടാൻ നിന്നാൽ പണി തിരികെ തരും എന്നാണ് ഏഷ്യാനെറ്റിന്റെ ഭീഷണി. ഒരു മന്ത്രിക്കും സി പി എം ഉന്നതരമെതിരെയുള്ള ഭൂമി സംബന്ധമായ വാർത്തകൾ ഉടൻ നൽകാൻ തയ്യാറെടുക്കുകയാണ് ഏഷ്യാനെറ്റ്.

ഏഷ്യാനെറ്റ് മറ്റേതെങ്കിലും പത്രസ്ഥാപനംപോലെ ഉടമ പറയുന്നത് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ല. അതിന് സ്വതന്ത്രമായ ചട്ടക്കൂടുണ്ട്. പല ലേഖകരും വാർത്തയെ വാർത്തയായി മാത്രം സമീപിക്കുന്നവരാണ്. അവർക്ക് ഉടമ ഒരു വിഷയമല്ല. അതായത് ഏഷ്യാനെറ്റ് ഉടമക്കെതിരെയും വാർത്തയും അവർ ചാനലിൽ നൽകിയെന്നരിക്കും. എന്നാലും പൊതുജനമധ്യത്തിൽ ഏഷ്യാനെറ്റിനെ മോശമാക്കാൻ സർക്കാരിന് അവസരം ലഭിക്കും. കോൺഗ്രസ് ഏഷ്യാനെറ്റിനൊപ്പമാണ്. അവരുടെ ഭരണ കാലത്ത് അവരെ പ്രതിസന്ധിയിലാക്കിയത് ഏഷ്യാനെറ്റാണ്. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റ് നിർവഹിക്കുന്ന ധർമ്മത്തെ പത്ര ധർമ്മമായി കാണുകയാണ് കോൺഗ്രസ്. അതേ സമയം തങ്ങൾക്കെതിരെ കടലാസു പുലിയെ കാണിച്ച് വിരട്ടേട്ടെന്നാണ് ഏഷ്യാനെറ്റ് പറയുന്നത്.

രാജ്യാന്തര തലത്തിൽ വേരുള്ള ബിസിനസുകാരനാണ് രാജീവ് ചന്ദ്രശേഖർ. അദ്ദേഹം നരേന്ദ്ര മോദിയുടെ വിശ്വസ്തനുമാണ്. അദ്ദേഹത്തെ വിചാരിക്കുന്ന വേഗത്തിൽ പിടിക്കാൻ കഴിയില്ല. ചിലപ്പോൾ കൈയേറ്റം നടത്തിയ കമ്പനിയിൽ അദ്ദേഹത്തിന്റെ പേര് പോലും ഉണ്ടാകണമെന്നില്ല. ഏതായാലും സർക്കാരിന്റെ പുതിയ നീക്കങ്ങൾക്ക് തോമസ് ചാണ്ടിയുടെ പിന്തുണ കാണും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends