Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കുറ്റപത്രം നല്‍കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ദിലീപിനെ കുടുക്കുന്ന വിശദാംശങ്ങള്‍ പുറത്ത്

21 NOVEMBER 2017 12:21 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ആങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ പല വിശദാംശങ്ങളും പുറത്താകുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരെ അറിയിച്ച ആ നടിയെ പാഠം പഠിപ്പിക്കാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രധാന ഭാഗം. ഇത് തെളിയിക്കാനായി പല തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ വച്ചു നടന്ന സംഭവത്തിനെ ചുറ്റിപ്പറ്റിയാണ് ഗൂഢാലോചന നടന്നെന്ന് പോലീസ് അടി വരയിടുന്നു. 

മുഖ്യ അന്വേഷണ ഉദ്യേഗസ്ഥനായ പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസ് മുതിര്‍ന്ന ഉദ്യോഗസ്ഥമായി ചര്‍ച്ച ചെയ്താണ് കുറ്റപത്രം അന്തിമമാക്കിയത്. 

ദിലീപിനെതിരെ തെളിവില്ലെന്ന പ്രചരണങ്ങള്‍ക്കിടയിലും കേസില്‍ ദിലീപിനെ കുടുക്കാന്‍ പാകത്തില്‍ തെളിവുകള്‍ കൈവശമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരില്‍ ഒരാളെ ഈ സംഭവത്തില്‍ സാക്ഷിപ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് നിലപാട് മാറ്റിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇതേത്തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയില്‍ പെടുത്തിയെന്നും പള്‍സര്‍ സുനി സ്ഥാപനത്തിലെത്തുന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള സിസി ടിവി ദൃശ്യങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ടെന്നും ഇതും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം കോടതിയില്‍ എത്തിക്കുമെന്നുമാണ് അറിയുന്നത്.

ദിലീപിനെ കുടുക്കുന്ന എട്ട് തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മഞ്ജു വാര്യര്‍ സാക്ഷിയായില്ലെങ്കിലും ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഒരു കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയില്‍ മെന്‍സ്‌റിയ തെളിയിക്കണം. മെന്‍സ്‌റിയ എന്നാല്‍ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങള്‍ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെന്‍സ്‌റിയ. അത് തെളിയിക്കാന്‍ മഞ്ജു വാര്യരുടെ മൊഴി അത്യാവശ്യം ആണ്. ഇതാണ് പൊലീസിന് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പിന്മാറ്റം ദിലീപിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയിലാണ് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ദിലീപിനെതിരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്നും നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ശിക്ഷ ഉറപ്പാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. മുഖ്യ പ്രതി പള്‍സര്‍ സുനിയാണ് ഈ കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി. ഇവര്‍ ഇരുവരും കൂടിയാലോചിച്ച് തുക ഉറപ്പിച്ച് കൃത്യം നടത്തിയെന്നാണ് പൊലീസ് വാദം. പള്‍സര്‍ സുനിയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നതിന് പര്യാപ്തമെന്ന് കരുതപ്പെടുന്ന സാഹചര്യ തെളിവുകളുമാണ് ഈ കേസില്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ള കച്ചിത്തുരുമ്പ്. ഇത് കോടതി എത്രത്തോളം വിശ്വാസത്തിലെടുക്കുമെന്ന് കണ്ടറിയണമെന്നാണ് നിലവിലെ സ്ഥിതി. ഈ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുന്നതിന് സാധ്യത നാമമാത്രമായിട്ടാണെങ്കിലും നിലനില്‍ക്കുന്നത് ഈ കേസില്‍ മാത്രമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സ്ഥിരം കുറ്റവാളിയായി മുദ്രകുത്തപ്പെട്ട പള്‍സര്‍ സുനിയുടെ മൊഴി കോടതി വിശ്വാസത്തിലെടുക്കുമോ എന്ന ചര്‍ച്ച നിയമവൃത്തങ്ങളില്‍ സജീവമാണ്. ഈ ഒരു സാഹചര്യത്തെ പ്രൊസിക്യൂഷന്‍ എങ്ങനെ അഭിമൂഖികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ തുടര്‍ഭാവിയെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു. കേസില്‍ പൊസിക്യൂഷന്‍ പരാജയപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ അത് സര്‍ക്കാരിന് കനത്ത പ്രഹരമായിരിക്കുമെന്നുറപ്പാണ്.

ലിംഗം മുറിച്ച സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദയെ പീഡനക്കേസില്‍ കുടുക്കി പൊലീസ് മേധാവി ജനശ്രദ്ധ തിരിക്കാനാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന പ്രചാരണം ശക്തിപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഈ കേസ് സംബന്ധിച്ച കോടതി നടപടികള്‍ പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചയാവാനിടയുണ്ടെന്നുമാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends