Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

കുറ്റപത്രത്തിന് മുമ്പേ ദിലീപ് സ്വതന്ത്രന്‍; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി

21 NOVEMBER 2017 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കണ്ണീർക്കാഴ്ചയായി... പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ ആംബുലൻസ് മറിഞ്ഞ് യുവാവിന്റെ അമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ആങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കി. വിദേശത്ത് പോകാനുള്ള അനുമതിയാണ് നല്‍കിയത്. ദുബായില്‍ ദിലീപ് തങ്ങുന്ന സ്ഥലത്തിന്റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു. യാത്രാ വിവരങ്ങള്‍ വിശദമാക്കി മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. പാസ്‌പോര്‍ട്ട് നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തെങ്കിലും കോടതി അത് തള്ളി.

ദേ പുട്ട്' കടയുടെ ദുബായ് ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദേശയാത്ര നടത്തുന്നതിന് തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. ഈ മാസം 29നാണ് കടയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിന്റെ പാസ്‌പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണത്തോടെയാണ് അനുമതി നല്‍കിയത്. 4 ദിവസം വിദേശത്ത് കഴിയാം. ആറ് ദിവസം പാസ്‌പോര്‍ട്ട് കൈയ്യില്‍ വയ്ക്കാനാകും.

അതേസമയം ദിലീപിനെതിരെ തെളിവില്ലെന്ന പ്രചരണങ്ങള്‍ക്കിടയിലും കേസില്‍ ദിലീപിനെ കുടുക്കാന്‍ പാകത്തില്‍ തെളിവുകള്‍ കൈവശമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരില്‍ ഒരാളെ ഈ സംഭവത്തില്‍ സാക്ഷിപ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് നിലപാട് മാറ്റിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇതേത്തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയില്‍ പെടുത്തിയെന്നും പള്‍സര്‍ സുനി സ്ഥാപനത്തിലെത്തുന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള സിസി ടിവി ദൃശ്യങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ടെന്നും ഇതും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം കോടതിയില്‍ എത്തിക്കുമെന്നുമാണ് അറിയുന്നത്.

ദിലീപിനെ കുടുക്കുന്ന എട്ട് തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മഞ്ജു വാര്യര്‍ സാക്ഷിയായില്ലെങ്കിലും ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഒരു കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയില്‍ മെന്‍സ്‌റിയ തെളിയിക്കണം. മെന്‍സ്‌റിയ എന്നാല്‍ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങള്‍ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെന്‍സ്‌റിയ. അത് തെളിയിക്കാന്‍ മഞ്ജു വാര്യരുടെ മൊഴി അത്യാവശ്യം ആണ്. ഇതാണ് പൊലീസിന് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പിന്മാറ്റം ദിലീപിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയിലാണ് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ദിലീപിനെതിരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്നും നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ശിക്ഷ ഉറപ്പാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. മുഖ്യ പ്രതി പള്‍സര്‍ സുനിയാണ് ഈ കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി. ഇവര്‍ ഇരുവരും കൂടിയാലോചിച്ച് തുക ഉറപ്പിച്ച് കൃത്യം നടത്തിയെന്നാണ് പൊലീസ് വാദം. പള്‍സര്‍ സുനിയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നതിന് പര്യാപ്തമെന്ന് കരുതപ്പെടുന്ന സാഹചര്യ തെളിവുകളുമാണ് ഈ കേസില്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ള കച്ചിത്തുരുമ്പ്. ഇത് കോടതി എത്രത്തോളം വിശ്വാസത്തിലെടുക്കുമെന്ന് കണ്ടറിയണമെന്നാണ് നിലവിലെ സ്ഥിതി. ഈ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുന്നതിന് സാധ്യത നാമമാത്രമായിട്ടാണെങ്കിലും നിലനില്‍ക്കുന്നത് ഈ കേസില്‍ മാത്രമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സ്ഥിരം കുറ്റവാളിയായി മുദ്രകുത്തപ്പെട്ട പള്‍സര്‍ സുനിയുടെ മൊഴി കോടതി വിശ്വാസത്തിലെടുക്കുമോ എന്ന ചര്‍ച്ച നിയമവൃത്തങ്ങളില്‍ സജീവമാണ്. ഈ ഒരു സാഹചര്യത്തെ പ്രൊസിക്യൂഷന്‍ എങ്ങനെ അഭിമൂഖികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ തുടര്‍ഭാവിയെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു. കേസില്‍ പൊസിക്യൂഷന്‍ പരാജയപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ അത് സര്‍ക്കാരിന് കനത്ത പ്രഹരമായിരിക്കുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം  (3 minutes ago)

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (15 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (3 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (3 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (3 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (3 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (3 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (4 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (5 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (5 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (5 hours ago)

Malayali Vartha Recommends