Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും

21 NOVEMBER 2017 04:22 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അങ്കമാലി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ സമീപിക്കും. ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയ ശേഷമായിരിക്കും ഇത്. ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ദുബയില്‍ പോകാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് പുതിയ നീക്കം നടത്തിയത്. കൊച്ചിയിലുണ്ടായിരുന്ന ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയാണ് തീരുമാനം എടുത്തത്. ദിലീപ് സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുക. പള്‍സര്‍സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളി ആദ്യം നല്‍കിയ മൊഴി ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം മാറ്റിയിരുന്നു. ഇതെല്ലാം അങ്കമാലി കോടതിയില്‍ അപേക്ഷനല്‍കുമ്പോള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. 


അതേസമയം ജാമ്യം റദ്ദാക്കണോ വേണ്ടയോ എന്ന് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കണ്ടത് വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ രഹസ്യമായാണ് പൊലീസ് കാര്യങ്ങള്‍ നീക്കുന്നതെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ പല ഘട്ടത്തിലും ചില പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാരുമായി അടുത്ത ചില കേന്ദ്രങ്ങളും ദിലീപിനെ സഹായിച്ചതിനെ തുടര്‍ന്നാണിത്. 

നേരത്തെ ബഹ്‌റയും എ.ഡി.ജി.പി സന്ധയും ചേര്‍ന്നാണ് തന്നെ ഈ കേസില്‍ കുടുക്കിയതെന്ന് ആരോപിച്ച് ദിലീപ് സംസ്ഥാന ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇവര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തെ മാറ്റുകയോ, അല്ലെങ്കില്‍ സി.ബി.ഐക്ക് കേസ് കൈമാറുകയോ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ നിര്‍ദ്ദേശമനുസരിച്ച് അന്വേഷണസംഘത്തെ മാറ്റാനൊക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. അന്വേഷണ സംഘം തന്റെ മൊഴിയെടുത്തപ്പോള്‍ താന്‍ മുന്‍ഭാര്യ മഞ്ജുവാര്യര്‍ക്കെതിരെ പല കാര്യങ്ങളും ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം എ.ഡി.ജി.പി സന്ധ ക്യാമറ പോസ് ചെയ്‌തെന്നും ദിലീപ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് പോലെ പള്‍സര്‍ സുനി ആവശ്യപ്പെട്ട പ്രകാരം സഹതടവുകാരന്‍ വിഷ്ണു തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഉടനെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ വിളിച്ച് കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹത്തിന് പരാതി നല്‍കിയിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച സംഭവം നടന്നതിന് മുമ്പാണ് ദുബയില്‍ ദേ പുട്ടിന്റെ ബ്രാഞ്ച് തുടങ്ങാന്‍ ദിലീപ് തീരുമാനിച്ചത്. എന്നാല്‍ അതിനിടെ കേസ് വന്നതിനാല്‍ കാര്യങ്ങള്‍ നീണ്ടുപോയി. അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തത് മുതല്‍ വിദേശത്ത് പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന് ശേഷമാണ് റിമാന്‍ഡിലായത്. ജാമ്യം ലഭിച്ചെങ്കിലും പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് താരത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വിദേശത്തേക്കുള്ള ബിസിനസ് യാത്രകളും മറ്റും നടത്താനാവാത്ത സ്ഥിതിയിലായിരുന്ന താരത്തിന് നാല് ദിവസത്തേക്ക് ദുബയില്‍ പോകാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends