Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തെളിവുകൾ ഇല്ലാതാക്കി...ഒടുവിൽ അതിസമർഥ്യം കുടുക്കി; കൃത്യത്തിൽ രണ്ട് പ്രതികളുടെയും അച്ഛന്മാരും പങ്കാളികള്‍

22 NOVEMBER 2017 12:17 PM IST
മലയാളി വാര്‍ത്ത

മാസങ്ങളുടെ ഇടവേളയില്‍ ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരാള്‍. എല്ലാവര്‍ക്കുമിടയില്‍ സജീവ സാന്നിധ്യമായിരുന്ന വ്യക്തി തന്നെയാണ് കൊലയാളിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആദ്യ കൊലപാതകം നടന്നത് ഏഴ് മാസം മുമ്പ്. രണ്ടാമത്തേത് രണ്ടുമാസം മുമ്പും. പക്ഷേ, രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടായിരുന്നു. മമ്മൂട്ടി ചിത്രം സേതുരാമയ്യര്‍ സിബിഐ പോലെ, കൊലയാളി എല്ലാത്തിനും മുന്നിലുണ്ടായിരുന്നു...

സംസ്‌കാര ചടങ്ങുകളിലും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിലുമെല്ലാം... ഒടുവില്‍ പോലീസ് തിരിച്ചറിഞ്ഞു. കൊലയാളിയുടെ കളികള്‍ പൊളിഞ്ഞു. ആദ്യ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നു രണ്ടാമത്തെ കൊലപാതകമെന്ന് പോലീസ് പറയുന്നു.. ഈ കൊലപാതകങ്ങളിൽ രണ്ട് പ്രതികളുടെ പിതാക്കന്മാരും ഉൾപ്പെട്ടുണ്ട്.

സംഭവത്തില്‍ പ്രതികളിലൊരാളുടെ പിതാവ് അറസ്റ്റിലായി. ചെക്കിടിക്കാട് ഇരട്ടകൊലപാതകകേസിലെ മൂന്നാം പ്രതിയായ തകഴി എട്ടാം വാര്‍ഡ് ചെക്കിടിക്കാട് കാഞ്ചിക്കല്‍ ജോഫിന്‍ ജോസഫി(28)ന്റെ പിതാവ് ജോസഫ് മാത്യു (ബേബിച്ചന്‍-60) വിയൊണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി അനീഷ് ബി. കോര എന്നിവരുടെ നിര്‍ദേശാനുസരണം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ തകഴി എട്ടാം വാര്‍ഡ് ചെക്കിടിക്കാട് കാഞ്ചിക്കല്‍ വീട്ടില്‍ മോബിന്‍ മാത്യു (മനു -25)വിന്റെ പിതൃസഹോദരന്‍ കൂടിയാണ് പിടിയിലായ ബേബിച്ചന്‍. ഏഴുമാസം മുമ്പ് വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ചെക്കിടിക്കാട് കറുകത്തറ മധു (40) മരിച്ച സംഭവത്തിലാണ് ബേബിച്ചന്റെ അറസ്റ്റ്.

മധു കൊല്ലപ്പെട്ടശേഷം ബേബിച്ചനും ഒന്നാംപ്രതിയായ മോബിന്റെ പിതാവ് മാത്യു കെ. മാത്യുവും സംഭവസ്ഥലത്തെത്തിയിരുന്നതായും മൃതദേഹം വെള്ളക്കെട്ടില്‍ തള്ളുന്നതിന് സഹായിച്ചതായും വ്യക്തമായതോടെയാണ് അറസ്റ്റുണ്ടായത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാത്യു കെ. മാത്യു ഇപ്പോള്‍ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

മോബിനും ജോഫിനുമൊപ്പം മധുവിന്റെ കൊലപാതകത്തില്‍ പങ്കാളിയായിരുന്ന ചെക്കിടിക്കാട് തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫി (ലിന്റോ -26) ന്റെ അസ്ഥികൂടം തകഴിയില്‍ റെയില്‍വെ പാളത്തിന് സമീപം പൊന്തക്കാട്ടില്‍ കണ്ടെത്തിയതോടെയാണ് കേസിനു വഴിത്തിരിവായത്. മധുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് കൊല്ലപ്പെട്ട ലിന്റോ.

മധുവിന്റെ കൊലപാതകത്തില്‍ പങ്കാളിയായ ലിന്റോ വിവരം പുറത്തുപറയുമെന്ന ഭീതിയില്‍ കൊലപ്പെടുത്തി ആത്മഹത്യയായി ചിത്രീകരിക്കാന്‍ റെയില്‍വെ ട്രാക്കില്‍ തള്ളിയതായാണ് കേസ്. സംഭവം നടന്നു മൂന്നുമാസത്തിനുശേഷം കാണപ്പെട്ട അസ്ഥികൂടം ഡി.എന്‍.എപരിശോധന നടത്തിയാണ് ലിന്റോയുടേതാണെന്നു സ്ഥിരീകരിച്ചത്. മുഖ്യപ്രതി മോബിനെ നേരത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ജോഫിനെയും പിതാവ് ബേബിച്ചനെതും 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends