Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എല്ലാവരെയും ഇളിഭ്യരാക്കി ദിലീപ് ദുബായിലേക്ക് പറക്കുമ്പോൾ കനലെരിയുന്ന വേദനയുമായി മഞ്ജു പ്രധാന സാക്ഷി

22 NOVEMBER 2017 12:26 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ പ്രണയ ജോഡികളായി എത്തിയ മഞ്ജുവും ദിലീപും ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ടപെട്ട താരദമ്പതിമാരായിരുന്നു. 1998 ലായിരുന്നു കേരളക്കരയെ ആകാംഷയുടെ മുൾമുനയിലെത്തിച്ച മഞ്ജു വാര്യരുടെയും ദിലീപിന്റെയും വിവാഹം.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഉടനെ മഞ്ജു ദിലീപിനൊപ്പം ഇറങ്ങി ചെല്ലുകയായിരുന്നു. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് വിവാഹത്തിന് മുമ്പ് ഏറ്റവുമൊടുവില്‍ മഞ്ജു അഭിനയിച്ച ചിത്രം. ഈ സിനിമ തുടങ്ങുന്നതിന് മുമ്പായിരുന്നു മഞ്ജുവും ദിലീപും ഒളിച്ചോടാന്‍ പദ്ധതിയിട്ടത്.

എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ തൊട്ടടുത്ത ദിവസം മഞ്ജുവും ദിലീപും ഒളിച്ചോടി. അന്ന് മഞ്ജുവിനെ കാണാനില്ല എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്ന ഇടം വരെ പോയിരുന്നു കാര്യങ്ങള്‍. അന്നത്തെ പ്രമുഖ സിനിമാ വാരികയിലെ വാര്‍ത്തകളെല്ലാം മഞ്ജു ദിലീപ് ഒളിച്ചോട്ടമായിരുന്നു.

പിന്നെ ഇങ്ങോട്ട് മഞ്ജുവിന്റെയും ദിലീപിന്റെയും പ്രണയ നാളുകളായിരുന്നു. മഞ്ജു ദിലീപിന്റെ കാര്യങ്ങള്‍ നോക്കി വീട്ടിലേക്ക് ഒതുങ്ങി. ദിലീപ് സിനിമയില്‍ മാത്രം ശ്രദ്ധിച്ച് ജനപ്രിയനായും മാറി. മലയാളത്തിലെ മാതൃകാ ദമ്പതികളായിരുന്നു മഞ്ജുവും ദിലീപും. മീനാക്ഷി കൂടെ വന്നതോടെ ഇരുവരുടെയും ജീവിതം അതിലും സുന്ദരമായി.

ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനവും ഏറെ ചർച്ചാവിഷയമായിരുന്നു. 2012 മുതല്‍ വിവാഹ മോചനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, 2014 ല്‍ അത് സംഭവിച്ചപ്പോള്‍ പ്രേക്ഷകര്‍ ശരിയ്ക്കും ഞെട്ടി. വിവാഹ മോചനത്തിന്റെ കഥകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞപ്പോൾ വില്ലത്തി വേഷത്തിലെത്തിയത് നടി കാവ്യാ മാധവനായിരുന്നു.

കാവ്യയും ദിലീപും പലചിത്രങ്ങളിലും ഒന്നിച്ച് അഭിനയിക്കുകയും ഇവര്‍ തമ്മില്‍ അപൂര്‍വ്വമായ ഒരു ഓണ്‍സ്രക്രീന്‍ കെമിസ്ട്രി രൂപപ്പെടുകയും ചെയ്തിരുന്നു . കാവ്യയും ദിലീപും പ്രണയത്തിലാണെന്നും ഇതില്‍ മനംനൊന്ത് മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമായിരുന്നു ആദ്യകാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.

പല അഭിമുഖങ്ങളിലും തങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് ദിലീപും മഞ്ജുവും ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും കാവ്യ-ദിലീപ്-മഞ്ജു വാര്‍ത്തകള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുകയാണുണ്ടായത്. കാവ്യ വിവാഹിതയാവുകയും വിവാഹബന്ധം പ്രശ്‌നത്തിലാവുകയും ചെയ്തതോടെ ഇത്തരം വാര്‍ത്തകളുടെ ആഴം കൂടി. കാവ്യാ മാധവന് സ്വന്തം സഹോദരിയുടെ സ്ഥാനമായിരുന്നു കാവ്യയ്ക്ക് നൽകിയിരുന്നത്.

പക്ഷെ കാവ്യയും ദിലീപും തമ്മിലുള്ള അതിരുവിട്ട ബന്ധം മഞ്ജു ദിലീപ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. അമേരിക്കൻ ഷോയ്ക്കിടെ ഉണ്ടായ സംഭവവും വികാസങ്ങളായിരുന്നു യഥാർത്ഥത്തിൽ പലരുടെയും തല വിധി മാറ്റിക്കളഞ്ഞത് . സ്‌റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത്. ദിലീപും കാവ്യയും തമ്മിൽ അടുത്തിടപഴകിയ സന്ദർഭങ്ങൾ ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയിക്കുകയായിരുന്നു. ഇതോടെ തന്റെ ഭർത്താവിനെ ആർക്കും പങ്കുവയ്ക്കില്ലെന്ന വാശിയോടെ മഞ്ജു പോരാടിയെങ്കിലും ഇരുവരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.

ഒടുവിൽ താൻ കാരണം ബലിയെടാകേണ്ടി വന്ന കാവ്യയെ ദിലീപ് സ്വീകരിക്കുകയാണെന്ന് പറഞ്ഞ് 2016 നവംബർ 25ന് ദിലീപും കാവ്യയും വിവാഹിതരാവുകയായിരുന്നു. ഇതോടെ ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ശത്രുത വർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നടി ആക്രമിക്കപെട്ടപ്പോൾ കൊച്ചിയിൽ വച്ചുനടന്ന സിനിമ പ്രവർത്തകരുടെ മീറ്റിംഗിൽ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പുറത്തുകൊണ്ടുവരണമെന്നും ആദ്യം പ്രതികരിച്ചത് മഞ്ജുവായിരുന്നു. അന്ന് തന്റെ സഹപ്രവർത്തകയ്ക്കുണ്ടായ ദുരനുഭവത്തിൽ ദിലീപ് ദുഃഖം പ്രകടിപ്പിക്കുന്നത് ലോകത്തുള്ള എല്ലാ മലയാളികളും കണ്ടതാണ്. ഒടുവിൽ നടി ആക്രമിക്കപ്പെട്ട സംഭവം കൈവിട്ട് പോകുമെന്ന് കണ്ടതോടെ മഞ്ജു വുമൺ ഇൻ കോളക്റ്റീവിന് നേതൃത്വം നൽകുകയായിരുന്നു. ഇതിനു പിന്നിൽ എത്ര ഉന്നതനാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന പിണറായിയുടെ ഉറപ്പ് മഞ്ജുവിന് കരുത്തായി.

നടിയെ ക്വട്ടെഷൻ കൊടുത്ത് ആക്രമിച്ചത് ദിലീപാണെന്ന് തിരിച്ചറിഞ്ഞതോടെ ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പുറത്തുവന്ന കഥകൾ പലതും ഞെട്ടിക്കുന്നതായിരുന്നു. മഞ്ജുവിനും മുമ്പേ ദിലീപ് വിവാഹിതനായിരുന്നെന്നും. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവല്ലെന്ന വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെ ശരിക്കും ഞെട്ടിച്ചിരുന്നു.

മിമിക്രി താരമെന്ന നിലയിൽ പ്രശസ്തനായി നിൽക്കുമ്പോഴായിരുന്നു ബന്ധുവായ യുവതിയുമായുള്ള വിവാഹം. തുടർന്ന് ദിലീപിന് സിനിമയിൽ അവസരങ്ങൾ ലഭിക്കുകയും നടി മഞ്ജു വാര്യരുമായി അടുപ്പത്തിലാകുകയും ചെയ്തു. പിന്നീട് ദിലീപിന്റെ അടുത്ത ബന്ധുക്കളുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ഒടുവിൽ യുവതി വിവാഹ ബന്ധത്തിൽ നിന്നും പിൻമാറിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.


നടിയെ ആക്രമിക്കപ്പെട്ട കേസ് കുത്തി പൊക്കിയ മഞ്ജു അവസാന നിമിഷം സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാകുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നതെങ്കിലും ദിലീപ് ദുബായിൽ പോകും മുമ്പ് മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാക്കിയാണ് അന്വേഷണ സംഘം മഞ്ജുവിനെ പ്രധാന സാക്ഷിയാകുന്നത്. മഞ്ജു  പഴയതുപോലെ നിറഞ്ഞതോടെ ഒരു സിനിമകഥയുടെ ക്ലൈമാക്‌സ് പോലെയാകുന്നു കേസ്.

നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ഇന്ന് ഉച്ചയ്ക്ക് സമര്‍പ്പിക്കും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. ആകെ 11 പ്രതികളുളള അന്തിമ റിപ്പോർ‍ട്ടിൽ ദിലീപ് എട്ടാം പ്രതിയാണ്.

ദിലീപിനെ ഒന്നാം പ്രതിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതൽ സങ്കീർണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്. അനുബന്ധ കുറ്റപത്രത്തില്‍ 385 സാക്ഷികളും രണ്ട് മാപ്പ് സാക്ഷികളും.ദിലീപ് അറസ്റ്റിലായ കേസിൽ മുൻ ഭാര്യ മഞ്ജുവാര്യർ തന്നെയാണ് പ്രധാന സാക്ഷി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends