ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം: രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിനായി കേസ് ഡിസംബര്‍ രണ്ടിലേക്ക് കോടതി മാറ്റി.
കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് എത്രയും വേഗം നിലപാടറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിനെയും കോടതി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























