Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്

22 NOVEMBER 2017 03:13 PM IST
മലയാളി വാര്‍ത്ത

ലോകസിനിമയുടെ ചരിത്രത്തില്‍ ആദ്യമായായിരിക്കും ഒരു കേസിന്റെ വിചാരണയ്ക്ക് ഇത്രയധികം സിനിമാ പ്രവര്‍ത്തകര്‍ കോടതി കയറേണ്ടി വരുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ പ്രതിയായും സാക്ഷികളായും അന്‍പതിലധികം ചലച്ചിത്ര പ്രവര്‍ത്തകരാണ് അങ്കമാലി കോടതി കയറുന്നത്. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ അന്‍പതിലധികം സാക്ഷികള്‍. പരാതിക്കാരി മലയാളത്തിലെ ഒരു യുവനടി. സിനിമയുടെ ഏതാണ്ട് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. സിനിമാ താരങ്ങളുടെ ഉള്‍പ്പെടെ ഡ്രൈവറായിരുന്നു പ്രധാന പ്രതിയായ പള്‍സര്‍ സുനി. ഇയാളുടെ കൂടെയുണ്ടായിരുന്ന മാര്‍ട്ടിനും ഡ്രൈവറാണ്. 

നിര്‍മാതാവ് ആന്റോ ജോസഫും നടനും നിര്‍മാതാവുമായ ലാലുമാണ് നടി ആക്രമിക്കപ്പെട്ട സംഭവം പൊലീസിനെ അറിയിച്ചത്. ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയിലെ വണ്ടിയില്‍ കൊച്ചിയിലേക്ക് വരുമ്പോഴാണ് നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടു പോയത്. ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും 13 മണിക്കൂറാണ് പൊലീസ് ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തത്. പിന്നീട് നടന്‍ സിദ്ധിഖിന്റെ മൊഴി എടുത്തു. നടി കാവ്യാമാധവനെയും അമ്മ ശ്യാമളയെയും വീട്ടിലെത്തി ചോദ്യം ചെയ്തു. കാവ്യയോട് പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വരാന്‍ പറ്റില്ലെന്ന് അറിയിച്ചിരുന്നു. ദിലീപ് പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത് സൗണ്ട് തോമ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്നാണ് സുനിയുടെ മൊഴി. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനും മുമ്പ് ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നെന്ന് വ്യക്തമാക്കി വൈശാഖ് ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 

ദിലീപിന്റെ സുഹൃത്തായ റിമിടോമിയെ പൊലീസ് പല തവണയായി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. റിമിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ റിമിക്ക് പങ്കുണ്ടെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെയും ചോദ്യം ചെയ്തു. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയുടെ ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപ് ആക്രമണത്തിനിരയായ നടിയുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ടെന്ന് ചില താരങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതുവരെയായിട്ടും ദിലീപിനെതിരെ ആക്രമണത്തിനിരയായ നടി യാതൊന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ ദിലീപിന്റെ സിനിമാമേഖലയിലെ കുതന്ത്രങ്ങളെ കുറിച്ച് അടക്കം അന്വേഷണ സംഘത്തിന് വിവരങ്ങള്‍ നല്‍കിയിരുന്നു. മിമിക്രിക്കെതിരെ ചാനലില്‍ അഭിപ്രായം പറഞ്ഞതിന് ദിലീപ് തന്നെ ഭീഷണിപ്പെടുത്തുകയും നിരവധി സിനിമകളിലെ അവസരം ഇല്ലാതാക്കിയെന്നും നടന്‍ അനൂപ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപ് ഭാമയെ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഭാമ ഇത് നിഷേധിച്ചിരുന്നു. ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിലെ അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളുടെ പട്ടികയിലുണ്ട്. ദിലീപുമായി വളരെ അടുപ്പമുള്ള ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ചോദ്യം ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends