Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ

22 NOVEMBER 2017 04:07 PM IST
മലയാളി വാര്‍ത്ത

ദിലീപ് വിദേശത്തേയ്ക്ക് പോവുന്നത് നടിയെ അക്രമിച്ച കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാനെന്ന് സംവിധായകനായ ബൈജു കൊട്ടാരക്കര. കേസിലെ സുപ്രധാന തെളിവും പൊലീസ് ഇത് വരെ കണ്ടെത്തിയിട്ടില്ലാത്തതുമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതിനോടകം കടല്‍ കടന്നെന്ന് ബൈജു കൊട്ടാരക്കര പറയുന്നു

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതിനോടകം വിദേശത്ത് എത്തിയിട്ടുണ്ടെന്നും അത് അഡ്വക്കറ്റ് പ്രതീഷ് ചാക്കോ പറഞ്ഞതു പോലെ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ആ സുപ്രധാന തെളിവ് കേരള പൊലീസ് മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്താന്‍ കഴിയില്ലെന്നും ബൈജു വിശദമാക്കി.
ദിലീപിന്റെ തിരക്കിട്ട വിദേശ സന്ദര്‍ശനം ഒഴിവാക്കാന്‍ കേരള പൊലീസിന് സാധിച്ചില്ലെന്നും ആ യാത്രയ്ക്ക് ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ബൈജു ആരോപിക്കുന്നു. ദിലീപിന് കേരളത്തിലിരുന്ന് തെളിവ് നശിപ്പിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ എളുപ്പമാണ് വിദേശത്ത് എന്നും ബൈജു കൂട്ടിച്ചേര്‍ത്തു. അത്ര സ്വാധീനം നടന് ഉണ്ടെന്നും എന്ത് നീച തന്ത്രം വേണമെങ്കിലും ദിലീപ് ഉപയോഗിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
കേസിലെ തെളിവുകളും സാക്ഷികളെയും സ്വാധീനിക്കാന്‍ ദിലീപിന് സാധിക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. കേരള പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. കേസില്‍ സത്യത്തിന് വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ഉറച്ച വിശ്വാസമുണ്ട് പക്ഷേ നിര്‍ണായ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ മാത്രമേ ദിലീപിന്റെ ദുബായ് യാത്ര സഹായിക്കൂവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
കേസില്‍ മഞ്ജു വാര്യര്‍ ദിലീപിന് എതിരായി മൊഴി നല്‍കുമെന്ന് കരുതുന്നില്ലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. മഞ്ജുവിനെ മകളെന്ന ദൗര്‍ബല്യമുപയോഗിച്ച് ദിലീപ് സ്വാധീനിയ്ക്കാന്‍ സാധ്യതയുണ്ടെന്നും ബൈജു പറയുന്നു. കാലങ്ങളായി അകന്ന് കഴിയുന്ന മകള്‍ ദിലീപിനെതിരെ സാക്ഷി മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അതാണ് കേസിന്റെ ആരംഭഘട്ടത്തില്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പം കേസില്‍ സജീവമായുണ്ടായിരുന്ന മഞ്ജു അവസാന ഘട്ടത്തില്‍ മാറി നില്‍ക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
സൗഹൃദവും മാതൃത്വത്തിനും ഇടയിലുള്ള വടംവലിയില്‍ മാതൃത്വം ജയിക്കാനാണ് സാധ്യതയെന്നും ബൈജു പറയുന്നു. ദിലീപ് കേസില്‍ നിന്ന് രക്ഷപെടാന്‍ ഏത് അറ്റം വരെ പോകും. ഏറെ വിവാദമായ കേസില്‍ പൊലീസിന്റെ അനാസ്ഥയ്ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു. കേസിലെ ചെറിയ തിരിച്ചടി പോലും കേരള പൊലീസിന് ഉണ്ടാക്കുന്ന അവസ്ഥ പരിതാപകരമാകുവെന്നും പൊലീസുകാര്‍ തലയില്‍ മുണ്ടിട്ട് നടക്കണ്ട അവസ്ഥയെത്തുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പൊലീസുകാരും രാഷ്ട്രീയക്കാരും കേസിലെ അനാസ്ഥയ്ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും ബൈജു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends