വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ

കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചെന്ന് ആരോപിച്ച് മന്ത്രിക്ക് നേരെ യാത്രക്കാരിയുടെ ശകാരം . വൈകിയെത്തിയ മന്ത്രിക്ക് വേണ്ടി വിമാനം ഏറെ നേരം കാത്തുകിടന്നെന്ന് ആരോപിച്ച് ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും പാട്നയിലേക്ക് പോകാനുള്ള വനിതാ ഡോക്റാണ് ബഹളമുണ്ടാക്കിയത്. പാട്നയില്‍ അത്യാസന്ന നിലയിലുള്ള രോഗിയെ സന്ദര്‍ശിക്കാന്‍ വൈകിയതാണ് ഡോക്ടറെ പ്രകോപിപിച്ചത് എന്നാല്‍ തനിക്ക് വേണ്ടിയല്ല വിമാനം വൈകിയതെന്നും രാഷ്ട്രപതിയുടെ വിമാനം ഇറങ്ങിയത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും മന്ത്രി വിശദീകരിച്ചിട്ടും യുവതി അടങ്ങിയില്ല.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha

























