Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദിലീപിന്റെ ദുബായ് യാത്രയ്ക്ക് മറ്റ് ചില ലക്ഷ്യങ്ങള്‍; ഗുരുതര വെളിപ്പെടുത്തലുമായി സംവിധായകന്‍

23 NOVEMBER 2017 08:52 AM IST
മലയാളി വാര്‍ത്ത

പോലീസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് വിദേശത്തേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയത്. കരാമയില്‍ ദേ പുട്ട് ശാഖയുടെ ഉദ്ഘാടനത്തിന് പോകാന്‍ വേണ്ടിയാണ് ജാമ്യവ്യവസ്ഥയില്‍ ദിലീപ് ഇളവ് തേടിയത്. നാല് ദിവസത്തേക്ക് ദുബായില്‍ പോകാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ ദിലീപിന്റെ ദുബായ് യാത്രയ്ക്ക് മറ്റ് ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. പോലീസ് സംശയിക്കുന്ന ചില കാര്യങ്ങള്‍ തന്നെയാണ് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

ഈ ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേസിലെ നിര്‍ണായക തെളിവാണ്. എന്നാലിവ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. പലയിടത്തും നടത്തിയ അന്വേഷണങ്ങളൊക്കെ പാഴായി. ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചുവെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്‍കിയത് പോലീസ് കണക്കിലെടുത്തിട്ടില്ല. അതിനിടെ ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോ പറഞ്ഞത് പോലെ നശിപ്പിക്കപ്പെട്ടിട്ടില്ല. അവ ഇതിനോടകം കടല്‍ കടന്നു കഴിഞ്ഞെന്നാണ് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപ് വിദേശത്തേക്ക് പോകുന്നത് നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ദിലീപിന്റെ ദുബായ് യാത്രയ്ക്ക് ഗൂഢലക്ഷ്യങ്ങളാണ് ഉള്ളത്. ആ തിരക്കിട്ട വിദേശ സന്ദര്‍ശനം ഒഴിവാക്കുന്നതില്‍ കേരള പോലീസ് പരാജയപ്പെട്ടുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

കേരളത്തില്‍ ഇരുന്ന് തെളിവ് നശിപ്പിക്കാന്‍ ദിലീപിന് എളുപ്പമല്ല. അതേസമയം വിദേശത്തിരുന്ന് അത് എളുപ്പത്തില്‍ ചെയ്യാവുന്നതേ ഉള്ളൂ എന്നും ബൈജു കൊട്ടാരക്കര പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അത്രയധികം സ്വാധീനം ദിലീപിനുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. വന്‍ സ്വാധീനം ഉള്ളത് കൊണ്ട് തന്നെ ദിലീപ് എന്ത് നീചതന്ത്രം വേണമെങ്കിലും പ്രയോഗിക്കുമെന്നും ബൈജു ആരോപിച്ചു.

കേസിലെ തെളിവുകളേയും സാക്ഷികളേയും സ്വാധീനിക്കാന്‍ ദിലീപിന് സാധിക്കും. അതിനുള്ള ശ്രമങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും ബൈജു കൊട്ടരക്കര വെളിപ്പെടുത്തി. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പോലീസും ആരോപിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends