Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മൂന്ന് വിവാഹം കഴിച്ചയാള്‍ നാലാം വിവാഹത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം നാടുവിട്ടു; ഒടുവിൽ പൊക്കിയത് കണ്ണൂരിൽ നിന്നും

23 NOVEMBER 2017 09:12 AM IST
മലയാളി വാര്‍ത്ത

വിവാഹത്തട്ടിപ്പിന്റെ കെണിയിൽ കൂടുതലായും പെട്ടുപോകുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരിക്കും. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ കണ്ണൂരിലും സംഭവിച്ചിരിക്കുന്നത്. മൂന്ന് വിവാഹം കഴിച്ചയാള്‍ നാലാം വിവാഹത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം നാടുവിട്ടപ്പോള്‍ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ണൂരില്‍ നിന്നും അറസ്റ്റിലായി. തടിക്കാട് കടമാന്‍കുഴി പുത്തന്‍വീട്ടില്‍ നിസാമി(34)നെയാണു കണ്ണൂരില്‍നിന്ന് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തലച്ചിറ, ചടയമംഗലം, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നു വിവാഹം കഴിച്ചയാള്‍ അതിന് ശേഷം പുതിയതായി പ്രണയത്തില്‍ കുരുക്കിയ പതിനാറുകാരിയുമായി ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി ഒളിച്ചോടുന്നതിനിടയിലായിരുന്നു പോലീസ് പിടികൂടിയത്. നെടുമങ്ങാട്ടെ ഭാര്യയിലുള്ള രണ്ടു കുട്ടികളോടൊപ്പമാണു കുറച്ചുദിവസം മുമ്പായിരുന്നു പതിനാറുകാരിയുമായി സ്ഥലംവിട്ടത്. കുട്ടികളെയും ഭര്‍ത്താവിനെയും കാണ്‍മാനില്ലെന്നു കാട്ടി ഇതിനിടയില്‍ നെടുമങ്ങാട് സ്വദേശിനി പോലീസിനു പരാതി നല്‍കി.

ഇതിന്റെ അന്വേഷണം തുടരുന്നതിനിടെയാണു പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധുക്കളും അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം റൂറല്‍ എസ്.പി: ബി. അശോകന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തി. ഇതിനായി ആദ്യം മൊെബെല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഈ നമ്പര്‍ കണ്ണൂരിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നിസാമിനോടൊപ്പം ഇവിടെ തന്നെയുണ്ടെന്നും പോലീസ് കണ്ടെത്തി പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.

അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അഭിലാഷ്, എസ്.ഐ: പി.എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരില്‍ വാടകവീട്ടില്‍ താമസിച്ചുവന്ന നിസാമിനെയും പെണ്‍കുട്ടിയെയും രണ്ടു കുട്ടികളെയും കസ്റ്റഡിയിലെടുത്തു. പോലീസ് അറിയിച്ചതനുസരിച്ച് മുന്‍ ഭാര്യമാര്‍ അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. പെണ്‍കുട്ടിയെ പോലീസ് രക്ഷാകര്‍ത്താക്കളോടൊപ്പം വിട്ടയച്ചു. പോസ്‌കോ നിയമപ്രകാരം നിസാമിനെതിരേ പോലീസ് കേസെടുത്തു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (7 minutes ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (18 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (42 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (47 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

Malayali Vartha Recommends