പെണ്ണല്ല, സ്വിഫ്ട് കാറാണ് ധനം...സ്ത്രീധനത്തെ ചൊല്ലി കല്യാണവീട്ടില്‍ തര്‍ക്കം, സ്വിഫ്ട് കാര്‍ നല്‍കാത്തതിന് വരന്റെ വീട്ടുകാര്‍ വധുവിനെ തിരികെ അയച്ചു, പിന്നീടുണ്ടായത് ഇങ്ങനെ

സ്ത്രീധനം എന്നും വലിയ പ്രശ്‌നമാണ്. സ്ത്രീധനം എത്ര നല്‍കിയാലും തൃപ്തി വരാത്ത കുടുംബംഗങ്ങള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ സ്വിഫ്ട് കാര്‍ നല്‍കാത്തതിന്റെ പേരില്‍ വധുവിനെ ഉപേക്ഷിച്ച പോയ സംഭവമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്.
സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വിഫ്റ്റ് കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വരന്റെ വീട്ടുക്കാര്‍ വധുവിനെ ഉപേക്ഷിച്ചു.വധുവിന്റെയും വരന്റെയും വീട്ടുക്കാര്‍ തമ്മില്‍ സ്വിഫ്റ്റ് കാറിന്റെ പ്രശ്‌നത്തില്‍ ഏറെ തര്‍ക്കം ഉണ്ടായി.തര്‍ക്കം മൂത്തപ്പോള്‍ വധുവിനെ വീട്ടുകാര്‍ തിരികെ കൊണ്ട് പോയി.
തിരുവനന്തപുര പോത്തന്‍കോടാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.തിരുവനന്തപുരം സ്വദേശി പ്രണവും കൊല്ലം സ്വദേശി നീനയും തമ്മിലുള്ള വിവാഹമാണ് തീരുമാനിച്ച് ഉറപ്പിച്ചിരുന്നത്.വധു ബിരുദം വിദ്യാര്‍ത്ഥിയാണ്.വധുവിന്റെ വീട്ടുകാര്‍ ഇന്നലെ വൈകിട്ട് മറുവീട് ചടങ്ങിനെത്തി.സ്ത്രീധനമായി സ്വിഫ്റ്റ് കാര്‍ കൊണ്ട് വന്നല്ലെന്നാരോപിച്ച് വരന്റെ പിതാവും സഹോദരനും വധുവിന്റെ വീട്ടുകാരുമായി തര്‍ക്കമായി.
പോലീസ് സംഭവസ്ഥലത്തെത്തി കേസ് പറഞ്ഞ് തീര്‍ത്തു. വധുവിനെ കൊണ്ട് വധുവിന്റെ വീട്ടുക്കാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. വരന്റെയും വരന്റെ അച്ഛന്റെയും സഹോദരന്റെയും പേരില്‍ വധു കേസ് നല്‍കി.തുടര്‍ന്ന് പോലീസ് വരനെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























