ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. നാല് ദിവസത്തെ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ജനുവരി 14ന് എത്തും.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. 2003ലെ പ്രധാനമന്ത്രി ഏരിയല്‍ ഷാരണ്‍ സന്ദര്‍ശിച്ച് 15 വര്‍ഷത്തിന് ശേഷമാണ് മറ്റൊരു ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത്.
1992ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. ജനുവരിയില്‍ അഹമ്മദാബാദില്‍ എത്തുന്ന നെതന്യാഹുവിനെ നരേന്ദ്ര മോദി സ്വീകരിക്കും.
https://www.facebook.com/Malayalivartha

























