ഇന്ത്യന്‍ നേവിയിലെ ആദ്യത്തെ വനിതാ പൈലറ്റായി ശുഭാംഗി

ശുഭാംഗി സ്വരൂപ് എന്ന ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി പറക്കുന്നത് ചരിത്രത്തിലേക്ക്. ഇന്ത്യന്‍ നേവിയിലെ ആദ്യത്തെ വനിതാ പൈലറ്റായി തെരഞ്ഞെടുക്കപ്പെട്ടാണ് ശുഭാംഗി ചരിത്രം കുറിച്ചിരിക്കുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ പാസിങ് ഔട്ട് നടത്തിയ ശുഭാംഗിക്ക് പുറമേ, നേവിയുടെ പ്രത്യേകവിഭാഗമായ എന്‍.എ.ഐയിലേക്ക് (നേവല്‍ ആര്‍മമന്റെ് ഇന്‍സ്‌പെക്ഷന്‍) ആദ്യമായി മലയാളി അടക്കം മൂന്നു വനിതകള്‍കൂടി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സ്വദേശി എസ്. ശക്തിമായ, പുതുച്ചേരി സ്വദേശി എ. രൂപ, ന്യൂഡല്‍ഹി സ്വദേശി ആസ്ത സെഗാള്‍ എന്നിവരാണ് എന്‍.എ.ഐയില്‍ അംഗമാകുന്ന വനിതകള്‍.
ശുഭാംഗി സ്വരൂപ് നേവിയിലെ ആദ്യ വനിതാ പൈലറ്റായി മാറുമ്പോള്‍ കുട്ടിക്കാലംമുതലുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ശുഭാംഗിയുടെ പിതാവ് ഗ്യാന്‍ സ്വരൂപ് നേവിയിലെ കമാന്‍ഡറാണ്. പാസിങ് ഔട്ട് പരേഡില്‍ മകള്‍ പങ്കെടുക്കുന്നതുകാണാന്‍ അദ്ദേഹം എത്തിയിരുന്നു. നേവിയുടെ കൊച്ചി എയര്‍ സ്‌റ്റേഷനിലാണ് ശുഭാംഗി പരിശീലനത്തിനായി ചേരുക. അത്യാധുനിക യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന വിഭാഗമായ നേവല്‍ ആര്‍മമന്റെ് ഇന്‍സ്‌പെക്ടറേറ്റിലേക്കാണ് ശക്തിമായ, എ. രൂപ, ആസ്ത സെഗാള്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആയുധങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതും നിര്‍ണയിക്കുന്നതുമായ ചുമതലകളാണ് ഇവര്‍ വഹിക്കേണ്ടത്.
https://www.facebook.com/Malayalivartha

























