ടൂര്‍ഫീസ് പിരിക്കുന്നിതിനിടെ ക്ലാസില്‍ നടന്നു; അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു

അധ്യാപിക ടൂർ ഫീസ് പിരിക്കുന്നതിനിടയിൽ ക്ലാസ്സിൽ നടന്നതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മുഖത്തടിച്ചു. ഇതേതുടർന്ന് വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് അധ്യാപിക മർദിച്ചത്.
സ്കൂളിലെ അവസാന പിരിയഡില്‍ ടൂര്‍ഫീസ് പിരിക്കുന്നിതിനിടെ ക്ലാസില്‍ നടന്നത് അധ്യാപികയെ ചൊടിപ്പിച്ചു. മൂന്നു തവണ ടീച്ചര്‍ മുഖത്തടിച്ചെന്ന് കുട്ടി പറഞ്ഞു. ഒരു മാസം മുമ്പെത്തിയ പുതിയ ഇംഗ്ലീഷ് അധ്യാപികയായ ശാരദക്കെതിരെയാണ് പരാതി.
ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തു. അതേസമയം ആരെയും ശാരീരികമായി മര്‍ദ്ദിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























