ഉറങ്ങിക്കിടന്ന വീട്ടമ്മ കുത്തേറ്റ് മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഉറങ്ങിക്കിടന്ന വീട്ടമ്മ കുത്തേറ്റ് മരിച്ചു, സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരവൂര്‍ കൂരയില്‍ മാടന്‍നട ക്ഷേത്രത്തിന് സമീപം രാജുഭവനില്‍ അശോക് കുമാറിന്റെ ഭാര്യ അനിത (53)യാണ് മരിച്ചത്. ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. പാക്ക് വെട്ടുന്ന കത്തികൊണ്ടുള്ള ഒന്നിലേറെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അനിതയെ അയല്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലക്ക്‌തൊഴിലാളികളാണ് ദമ്പതികള്‍. മകന്‍ രാജ്കുമാര്‍. അശോക് കുമാര്‍ കുറേക്കാലമായി മനോരോഗത്തിന് ചികിത്സയിലായിരുന്നതായി പറയുന്നു. പരവൂര്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























