വനിതാ കോണ്‍സ്റ്റബിളിന്റെ ആഗ്രഹം അവസാനം നടത്തിക്കൊടുത്തു

ഈ വനിതാ കോണ്‍സ്റ്റബിളിന്റെ പെരുമാറ്റം കണ്ട് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പെണ്ണുങ്ങളെ കാണുമ്പോള്‍ നാണത്തോടെ പെരുമാറും. എന്നാല്‍ ആണുങ്ങളെ കാണുമ്പോള്‍ ഒരു നാണവുമില്ലാതെ അടുത്തിടപഴകും. അവസാനം ആ പോലീസുകാരിയുടെ ആഗ്രഹം സര്‍ക്കാരും അംഗീകരിച്ചു. വനിതാ കോണ്‍സ്റ്റബിളിന് സര്‍വീസിലിരിക്കെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ അനുമതി. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു അനുമതി നല്‍കിയത്.
ബീഡ് ജില്ലയില്‍ നിന്നുള്ള ലളിതാ കുമാരി സാല്‍വെക്കാണ് പ്രത്യേക അനുമതി ലഭിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം പുരുഷ കോണ്‍സ്റ്റബിള്‍ ആയി സര്‍വീസില്‍ തുടരാനും അനുമതി നല്‍കിയിട്ടുണ്ട്.
അപേക്ഷയില്‍ അനുഭാവപൂര്‍വം തീരുമാനമെടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ലളിതാകുമാരി നന്ദി പറഞ്ഞു. നേരത്തെ അപേക്ഷ നല്‍കിയിരുന്നെങ്കിലും മേലധികാരികള്‍ ഇതിനെ എതിര്‍ത്തതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2010ല്‍ 22ാം വയസ്സിലാണ് ഇവര്‍ പോലീസില്‍ ചേര്‍ന്നത്. എന്നാല്‍ 24ാം വയസ്സിലാണ് തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റത്തെപറ്റി ലളിതാകുമാരിക്ക് മനസ്സിലായത്. വീട്ടില്‍ ആദ്യം ഇക്കാര്യം പറയുവാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് മാതൃസഹോദരനോടാണ് ഇക്കാര്യം ആദ്യം അവതരിപ്പിക്കുന്നത്. അവര്‍ നല്‍കിയ ആത്മവിശ്വാസമാണ് ശസ്ത്രക്രിയ നടത്തുവാന്‍ തീരുമാനിച്ചതെന്ന് ലളിതാകുമാരി പറഞ്ഞു.
നേരത്തെ, വനിതാ പോലീസായി സര്‍വീസില്‍ കയറിയ വ്യക്തിക്ക് പുരുഷ കോണ്‍സ്റ്റബിളായി മാറി സര്‍വീസില്‍ തുടരാനാകില്ലെന്ന് പറഞ്ഞ് മേലുദ്യോഗസ്തര്‍ അപേക്ഷനിരസിക്കുകയായിരുന്നു. ഇതാണ് പിന്നീട് കോടതി മുഖാന്തരം മാറ്റിയെടുത്തത്.

https://www.facebook.com/Malayalivartha

























