നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്; കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരന്‍

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരന്‍. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനില്‍ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും അയാൾ മൊഴി നൽകി.
എട്ടാം പ്രതിയായ ദിലീപ് നടിയോടുള്ള പ്രതികാരം ആ മൊഴിയിലാണ് സൂചിപ്പിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ തന്നെ ദിലീപാണ് നടിയെ ആക്രമിച്ചതെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കി.
അക്കാര്യത്തില്‍ തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അതു സംബന്ധിച്ച പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു എന്നാണ് കുറ്റപത്രത്തിന്റെ അനുബന്ധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇത്തരത്തില്‍ നടിയുടെ സഹോദരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ദിലീപിനെതിരെ അന്വേഷണം ആരംഭിച്ചത്.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 650 അധികം പേജുള്ള കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിച്ചു. ആകെ 400 രേഖകളാണ് കുറ്റപത്രത്തിലുള്ളത്. 355 സാക്ഷികളുമുണ്ട്. സിനിമാ മേഖലയില്‍ നിന്ന് അമ്പതിലധികം ആളുകളെ സാക്ഷികളാക്കിയിട്ടുണ്ട്. 22 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ കേസിന്‍റെ വിചാരണാ നടപടികള്‍ എറണാകുളം സെഷന്‍സ് കോടതിയിലായിരിക്കും നടക്കുക.
https://www.facebook.com/Malayalivartha

























