Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

നാലാം ക്ലാസുകാരി മുഖ്യമന്ത്രിക്ക് കത്തെഴുതി; സ്‌കൂളിന് ലഭിച്ചത്...

25 NOVEMBER 2017 01:35 PM IST
മലയാളി വാര്‍ത്ത

അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നാലാം ക്ലാസുകാരിയായ ദിവ്യയെ അഭിനന്ദിച്ചു മതിയായിട്ടില്ല. മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ സ്‌കൂളിന് സ്വന്തം ബസ് എത്തിച്ചാണ് ദിവ്യ എന്ന നാലാം ക്ലാസ്സുകാരി സ്‌കൂളിന്റെയും നാടിന്റെയും പ്രിയങ്കരിയായത്. പ്രസിദ്ധമായ കണ്ടല ലഹളയിലൂടെ ചരിത്രത്തില്‍ ഇടം നേടിയ സ്‌കൂളാണ് ഊരൂട്ടമ്പലം എല്‍. പി സ്‌കൂള്‍. കണ്ടല ലഹളയുമായി ബന്ധപ്പെട്ട പഞ്ചമിയുടെ നാലാം തലമുറയില്‍പ്പെട്ട ആതിര ഇപ്പോള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്. ആതിരയുടെ കൂട്ടുകാരിയാണ് കത്തെഴുതിയ ദിവ്യ. സ്‌കൂളിലെ 4 ബിയിലെ വിദ്യാര്‍ത്ഥിയാണ് ദിവ്യ എസ്. എസ്. കഴിഞ്ഞ ജൂണ്‍ 12നാണ് ദിവ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് സ്‌കൂളിന് സ്വന്തമായി ബസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നതായി ദിവ്യ എഴുതിയത്. ഒപ്പം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് സ്‌കൂളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ചതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ മഷിപ്പേന ഉപയോഗിക്കാന്‍ തുടങ്ങിയതിനെപ്പറ്റിയും എഴുതിയിരുന്നു.

കത്ത് വായിച്ച മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ അനുമോദിച്ചതിനൊപ്പം ബസിന്റെ കാര്യം പരിഗണിക്കാമെന്നറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വിഷയം സൂചിപ്പിച്ച് ഡോ.എ. സമ്പത്ത് എം. പിക്ക് മുഖ്യമന്ത്രി കത്ത് നല്‍കി. എം. പി ഫണ്ടില്‍ നിന്ന് തുക അനുവദിച്ചാണ് 16 സീറ്റുകളുള്ള ബസ് വാങ്ങിയത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എ.സമ്പത്ത് എം.പിയും ദിവ്യയും ചേര്‍ന്ന് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടികള്‍ വഹിച്ച പങ്ക് മാതൃകാപരമാണെന്ന് സമ്പത്ത് എം. പി പറഞ്ഞു. അവധി ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തുന്നതിനും നാടിനെ മനസിലാക്കുന്നതിനും പുതിയ ബസ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (31 minutes ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (51 minutes ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (56 minutes ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (1 hour ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (2 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (3 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (3 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (3 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (3 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (4 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (4 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (5 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (5 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (5 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (5 hours ago)

Malayali Vartha Recommends