അടൂരില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച് അപകടം

അടൂരിന് സമീപം നിയന്ത്രണം വിട്ട ടാങ്കര്‍ലോറി രണ്ട് കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇടിച്ച് 26 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.എംസി റോഡില്‍ അടൂരിന് സമീപം അരമനപ്പടിയിലാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. തിരുവനന്തപരും വെഞ്ഞാറന്‍മൂട്ടില്‍ നിന്നും ചെങ്ങന്നൂരിലേക്കും കൊട്ടാരക്കര നിന്നും കോട്ടയത്തേക്കും പോവുകയായിരുന്നു ബസുകള്‍. ഈ ബസുകളിലാണ് നിയന്ത്രണംവിട്ട് ടാങ്കര്‍ ഇടിച്ചത്.പരുക്കേറ്റവരെ അടൂരിലെയും തിരുവല്ലയിലെയും വിവിധ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























