പണമിടപാടിൽ ക്രമക്കേട് കാട്ടിയ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർക്കു സസ്പെൻഷൻ

പണമിടപാടിൽ ക്രമക്കേട് നടത്തിയ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. കൃഷിവകുപ്പ് മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടർ ബാബു അലക്സാണ്ടറെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കർഷകർക്കു വിതരണം ചെയ്യാനുള്ള തുക ബാങ്കിൽനിന്ന് അനധികൃതമായി പിൻവലിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണു വകുപ്പ് നടപടി.
https://www.facebook.com/Malayalivartha

























