ഐഎസ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി തുടങ്ങിയെന്ന് ഡിജിപി

ഐഎസിന്റെ പേരിലുള്ള ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി തുടങ്ങിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി പ്രത്യേക സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിച്ചു. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം പോലീസിന് നല്‍കിയെന്നും ബെഹ്‌റ പറഞ്ഞു.
തൃശൂര്‍ പൂരവും, കുംഭമേളയും ആക്രമിക്കുമെന്നും കഴിഞ്ഞയാഴ്ച ശബ്ദ സന്ദേശത്തിലൂടെ ഐഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന സന്ദേശം മലയാളത്തിലാണ് ലഭിച്ചത്. ആളുകള്‍ കൂടുന്ന ആഘോഷ പരിപാടികള്‍ക്കിടെ ആക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha

























