സര്‍ക്കാരിനോട് കരാറുകാരുടെ ഭീഷണി വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി

ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിനോട് കരാറുകാരുടെ ഭീഷണി വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടി വരും. പ്രാദേശിക രാഷ്ട്രീയക്കളി ഇവര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.സംസ്ഥാനത്തെ പൊതുമരാമത്ത് പണികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി കരാറുകാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ജി.എസ്.ടിയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ എത്തിയാല്‍ കരാരുകാരുടെ ലൈസന്‍സ് റദ്ദാക്കും.
ഒരു കോടതിയില്‍ പോയാലും ഇതിനെതിരെ നടപടിയുണ്ടാകില്ല. കരാറുകാര്‍ പിടിവാശി അവസാനിപ്പിക്കണം. അനുരഞ്ജനവും സമാധാനവുമാണ് കരാറുകാര്‍ സ്വീകരിക്കേണ്ടത്. ഇല്ലെങ്കില്‍ അവരുടെ സ്വത്തുവിവരങ്ങള്‍ അടക്കം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ രാമനാട്ടുകരയില്‍ പുതിയ ഫ്‌ലൈ ഓവറിന്റെ നിര്‍മാണം വിലയിരുത്താന്‍ മന്ത്രി എത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ നേരിട്ട് കണ്ട് മനസിലാക്കിയ മന്ത്രി രാത്രിയിലും പണി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും അഭിനന്ദനം രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha

























